Image

40 കഴിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യപരിശോധന; ചട്ടം ഉടന്‍

Published on 09 November, 2020
40 കഴിഞ്ഞ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യപരിശോധന; ചട്ടം ഉടന്‍
ന്യൂഡല്‍ഹി: നാല്പതുകഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന്‍ ചട്ടംവരുന്നു. ഓരോവര്‍ഷവും ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ തൊഴിലുടമ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ നിയമത്തിന്റെ (ഒ.എസ്.എച്ച്. കോഡ്) കരടുചട്ടത്തിലാണ് ഈ വ്യവസ്ഥ കൊണ്ടുവരുന്നത്. ഇപ്പോള്‍ പല സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലുടമ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ടെങ്കിലും സൗജന്യ വൈദ്യപരിശോധന നടത്തുന്നില്ല.

നിയമത്തിന്റെ കരട്ചട്ടം ഉടനെ വിജ്ഞാപനം ചെയ്യും. അതിന്‍മേല്‍ അഭിപ്രായം അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് ഒരുമാസത്തെ സമയം അനുവദിക്കും. എല്ലാ മേഖലയിലേയും തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. ഏപ്രില്‍ ഒന്നിന് നാലു പുതിയ തൊഴില്‍ കോഡുകളും പ്രാബല്യത്തിലാക്കാനാണ് ആലോചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക