പിതാവിനെ ശുശ്രൂഷിക്കാന്‍ അവധിക്കു നാട്ടിലെത്തിയ മലയാളി നേഴ്‌സ് ഹൃദയാഘാതംമൂലം നിര്യാതനായി
EUROPE
13-Nov-2020
EUROPE
13-Nov-2020

ഡബ്ലിന്‍ : ഡണ്ടാല്‍ക്ക് സെന്റ് ഒലിവര്‍ എച്ച്എസ്ഇ നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്സായിരുന്ന സജി സെബാസ്റ്റ്യന്‍ (44) നിര്യാതനായി. പിതാവിനെ ശുശ്രൂഷിക്കാനായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പിതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന സജിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സജിയുടെ ഭാര്യ ജെന്നി കുര്യനും സെന്റ് ഒലിവര്‍ നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ്. മക്കള്‍: പാട്രിക്ക്, ജെറാള്‍ഡ്, അലക്സ്.
.jpg)
ഭാര്യയും മക്കളും കേരളത്തില്‍ എത്തിയ ശേഷമാവും സംസ്‌കാരം. അങ്കമാലി വളവി റോഡ് പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ മകനാണ് സജി സെബാസ്റ്റ്യന്‍. മാതാവ് മേരി.
സഹോദരങ്ങള്‍ : ഫാ. അജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ (ഫരീദാബാദ് രൂപത), അമല്‍ സെബാസ്റ്റ്യന്‍ (ഓസ്‌ട്രേലിയ).
സജിയുടെ സഹോദരി റെജി സെബാസ്റ്റ്യന്‍ ആറു വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 18 നു നിര്യാതയായിരുന്നു. സഹോദരിയുടെ ചരമ വാര്‍ഷികത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സഹോദരനെ തേടി മരണമെത്തിയത് ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തി.
റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments