Image

രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14 ന്

Published on 13 November, 2020
 രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14 ന്

ലണ്ടന്‍: സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14 നു നടക്കും .

സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും സകല മരിച്ച വിശ്വാസികള്‍ക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാര്‍ഥനകളാലും ധന്യമായ നവംബര്‍ മാസം നടക്കുന്ന കണ്‍വന്‍ഷനില്‍ ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ രൂപതയില്‍നിന്നും മോണ്‍. ഷോണ്‍ ഹീലിയും ബ്രദര്‍ സന്തോഷ് ടി യും പങ്കെടുക്കും.

ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക . കുട്ടികള്‍ക്കും സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

മലയാളം കണ്‍വന്‍ഷന്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും 12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വന്‍ഷന്‍ നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ +44 7506 810177?, അനീഷ് 07760 254700?, ബിജുമോന്‍ മാത്യു 07515 368239?.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക