Image

കള്ളക്കഥകൾ (കവിത-അഞ്ജലി വയലറ്റ്)

Published on 16 November, 2020
കള്ളക്കഥകൾ (കവിത-അഞ്ജലി വയലറ്റ്)
ഉരിഞ്ഞു കളഞ്ഞു
 കള്ളസത്യത്തിന്റെ തോട്
 ഇപ്പൊ നല്ല ആശ്വാസം
 വലിയ ഭാരം പോയിക്കിട്ടി
 ഇനി ഒന്നു ജീവിക്കണം
 വാഗ്ദാനങ്ങൾ ഒന്നും സ്വീകരിക്കാതെ
 വാഗ്ദാനങ്ങൾ കൊടുക്കാതെ
 ജീവിതം മനോഹരമാണ്
 പക്ഷെ എല്ലാവരും വിചാരിച്ചു
 വച്ചിരിക്കുന്നത് നേരെ മറിച്ചാണ്!
 ദുഃഖങ്ങൾ വരും
 സമ്മതിക്കുന്നു
 പക്ഷെ, അത് ദുഃഖമായി
 കണ്ടാൽ അല്ലെ പ്രശ്നം ഉള്ളു
 നമ്മൾ സങ്കടങ്ങളുടെ
 തോട് പൊട്ടിച്ചു പുറത്തു വരണം
 ഉറക്കെ ചിരിക്കണം
 ഒന്നു ഉറക്കെ കൂവണം
 അപവാദങ്ങൾ കേൾക്കുമെന്ന്
 പ്രത്യേകം പറയണ്ടല്ലോ
 കാര്യമാക്കാനില്ല
 മുന്നോട്ട് നടക്കുക
 കള്ളസത്യങ്ങളെ പിന്നിൽ
 ഉപേക്ഷിച്ചു തിരിഞ്ഞു നോക്കാതെ
 തല ഉയർത്തിത്തന്നെ  നടക്കുക
 ആനന്ദം തന്നെയാണ് സത്യം
 എല്ലാവരും ആഗ്രഹിക്കുന്നതും
 അത് തന്നെയാണ്
 ആ വസ്തുത ഒന്നു തിരിച്ചറിഞ്ഞാൽ
 വലിയ മാറ്റങ്ങൾ നിങ്ങളെ പുൽകും
 മാറ്റത്തിനു വേണ്ടി ആഗ്രഹിക്കുക
 മാറ്റങ്ങൾ നിങ്ങളെ ആഗ്രഹിക്കും വരെ!
 ബാക്കി എല്ലാം കള്ളസത്യങ്ങൾ ആണ്
 ജീവിതത്തെ മനോഹരമായി
 കാണാൻ കഴിയാത്തവർ
 പറഞ്ഞു വച്ച കള്ളക്കഥകൾ!
Join WhatsApp News
Vichuz 2020-11-22 16:03:13
നന്നായിട്ടുണ്ട് 😍
Muneer thayyil 2020-12-03 15:58:31
വളരെ മികച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക