ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു
EUROPE
21-Nov-2020
EUROPE
21-Nov-2020

സ്കോട്ട്ലന്റ് : ജീവകാരുണ്യ രംഗത്തും മലയാള ഭാഷയോടുള്ള കടപ്പാടിൻറെ ഭാഗമായും പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ കേരളത്തിലും പുറത്തുമുള്ളവർക്കായി സാഹിത്യ മത്സര൦ നടത്തുന്നു.
2016 മുതൽ 2020 വരെ പ്രസിദ്ധീകരിച്ച മികച്ച കഥ, യാത്രാവിവരണ ഗ്രന്ഥങ്ങൾക്കാണ് 25,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം നൽകുകഎന്ന് ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ് സ ണ്ണി പത്തനംതിട്ട അറിയിച്ചു .
കൃതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31, 2020. പുസ്തകങ്ങൾ അയക്കേണ്ട വിലാസം. Sasi Cherayi, 124 Katherin Road, London - E6 1 ER. England. (email -sunnypta @yahoo.com).

കാക്കനാടൻ, ബാബു കുഴിമറ്റ൦, ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാ൦ മാവേലിക്കര തുടങ്ങി കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസ്കാരിക-ജീവകാരുണ്യ പ്രമുഖരെ എൽ.എം.സി. ആദരിച്ചിട്ടുണ്ട്. ജീ. സാ൦ മാവേലിക്കരക്ക് എം.എൽ.എ . ആർ. രാജേഷാണ് പുരസ്‌കാരം നൽകിയത്.
സ്വിറ്റ്‌സ ർലണ്ടിൽ നിന്നുള്ള കവി ബേബി കാക്കശേരിയുടെ "ഹംസഗാനം" എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ വെച്ച് എം.എൽ.എ. ശിവദാസൻ നായർ പുരസ്‌കാരം നൽകി ആദരിച്ചു. 2018 -19 ൽ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ വിശ്വം പടനിലത്തിന്റ "അതിനപ്പുറം ഒരാൾ" എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 2020 ൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്തു് നൽകാനിരുന്ന പുരസ്‌കാര കർമ്മം കോവിഡ് മൂലം മാറ്റിവച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments