Image

ബൈഡനെ അംഗീകരിക്കാൻ വിസമ്മതിച്ച് വീണ്ടും മെക്സിക്കൻ പ്രസിഡന്റ്

പി.പി.ചെറിയാൻ Published on 27 November, 2020
ബൈഡനെ അംഗീകരിക്കാൻ വിസമ്മതിച്ച് വീണ്ടും മെക്സിക്കൻ പ്രസിഡന്റ്
മെക്സിക്കോ സിറ്റി :- നവംബർ 3 - ന് അമേരിക്കയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ജനകീയ വോട്ടുകളും ഇലക്ടറൽ വോട്ടുകളും നേടിയ ജൊ ബൈഡന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന് ആവർത്തിച്ചു മെക്സിക്കോ പ്രസിഡന്റ് .
നവംബർ 25 ബുധനാഴ്ച സാധാരണ ഗവൺമെന്റ് ന്യൂസ് കോൺഫറൻസിലാണ് പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രാഡർ തന്റെ തീരുമാനം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗികമായി അവസാനിപ്പിച്ചു വിജയിയെ പ്രഖ്യാപിക്കുന്നതു വരെ കാത്തിരിക്കാനാണ് തീരുമാനം.ആദ്യമേ തന്നെ അഭിനന്ദിക്കുന്നത് തെറ്റാണെന്നും ഞാൻ വിശ്വസിക്കുന്നു. പ്രസിഡന്റ് പറഞ്ഞു.
തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോഴും  നിരവധി അപ്പീലുകൾ തീർപ്പാക്കപ്പെടാൻ ഉണ്ട്. അതിന്റെ തീരുമാനം വരുന്നതു വരെ ഞങ്ങൾ  ഒരു നടപടിയും സ്വീകരിക്കുകയില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളോടോ ഇലക്ടറൽ നടപടി ക്രമങ്ങളോടോ സ്ഥാനാർത്ഥികളോടൊ ഞങ്ങൾ എതിരല്ല.
അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡനെ അംഗീകരിക്കണമെന്നു നവംബർ 24 ചൊവ്വാഴ്ച തന്റെ ചില സെക്യൂരിറ്റി കാബിനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നതായും പ്രസിഡന്റ് പറഞ്ഞു
Join WhatsApp News
Jose 2020-11-27 10:42:16
Yes, Mexican should not accept Biden. They know what rump called Mexicans. They are admitting what trump called them is correct.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക