Image

ഫോമാ ബിസിനസ് ഫോറത്തിന് പുതിയ സാരഥികൾ

Published on 29 November, 2020
ഫോമാ ബിസിനസ് ഫോറത്തിന് പുതിയ സാരഥികൾ
ന്യൂജേഴ്‌സി:  പുതിയ സാരഥികളുമായി  ഫോമാ ബിസിനസ്സ് ഫോറം രൂപംകൊണ്ടു

നാഷനല്‍ ലീഡര്‍ഷിപ്പ് കമ്മിറ്റി: ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, വര്‍ക്കി എബ്രഹാം, ജോയി നെടിയകാലായില്‍, ദിലീപ് വര്‍ഗീസ്, സൈമന്‍ കോട്ടൂര്‍, ആനന്ദ് ഗംഗാധരന്‍, തോമസ് കോശി, ആന്റണി പ്രിന്‍സ്, ഡോ. ഫ്രീമു വര്‍ഗീസ്, സിജൊ വടക്കന്‍, ബാബു ശിവദാസന്‍, മാണി സ്‌കറിയാ, ഇരഞ്ഞിക്കല്‍ ഹനീഫ്, സജൈ സെബാസ്യന്‍

നാഷനല്‍ വര്‍ക്കിംഗ് കമ്മിറ്റി: ഷിനു ജോസഫ്, പ്രകാശ് ജോസഫ്, ജിബി തോമസ്, ഷാന മോഹന്‍, ലെബൊന്‍ മാത്യു.

ബിസിനസ് രംഗത്ത് പ്രാഗൽഭ്യം തെളിയിച്ചവർ അടങ്ങുന്ന ലീഡർഷിപ്പ് കമ്മിറ്റി  പുതിയ ആശയങ്ങൾക്ക്  രൂപം കൊടുക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. അഞ്ചംഗ വര്‍ക്കിംഗ് കമ്മിറ്റി ഫോമാ ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. 

നോര്‍ത്ത് അമേരിക്കയിലെ പുതിയ ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും,  ബിസിനസ് രംഗത്ത് നിലനിര്‍ത്തുന്നതിനും വിജയകരമായ ഫോര്‍മുലകള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും അതോടൊപ്പം നോര്‍ത്ത് അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതിനും ഫോമാ ബിസിനസ് ഫോറം നേതൃത്വം നല്‍കും എന്ന് ഫോമാ എക്‌സിക്യൂട്ടീവ് അറിയിച്ചു.

ബിസിനസ് കമ്മ്യൂണിറ്റിയും സംരംഭകരും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും വളര്‍ത്തിയെടുത്ത് മലയാളി ബിസിനസ്സുകാരുടെ ഒരു ആഗോള ശൃംഖല രൂപപ്പെടുത്തി എടുക്കുകയാണ് ഇതിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

മാറ്റങ്ങള്‍ കൃത്യതയോടെ പ്രഗല്‍ഭരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും അതാത് സമയങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടും എന്ന് ഫോമാ അറിയിച്ചു. 12 റീജ്യനുകളിലായി ഫോമാ ബിസിനസ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും അതിലൂടെ അതാത് ഓരോ റീജനുളുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഫോമാ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു.

ബിസിനസ് ഫോറം വഴി നോര്‍ത്ത് അമേരിക്കയിലെ മലയാളി ബിസിനസ്സ് സംരംഭകര്‍ ആഗോള വ്യവസായ  ശൃംഖലയുടെ ഭാഗമാകുകയും ഉന്നത നിലവാരത്തിലേക്ക് എത്തപ്പെടുകയും ചെയ്യുമെന്ന് ഫോമായുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്‍ സെക്രട്ടറി ജോസ് മണക്കാട്, ജോയിന്‍ ട്രഷറര്‍ ബിജു തോണികടവില്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക