Image

ഒരു ഇല പഠിപ്പിച്ച പാഠം (സന്ധ്യ എം)

Published on 29 November, 2020
ഒരു ഇല പഠിപ്പിച്ച പാഠം (സന്ധ്യ എം)
ഋഷികേശ് തന്റെസുഹൃത്ത് ജോഷിനെയും കാത്ത് പുഴക്കരയിലെ മരച്ചുവട്ടില്‍ സിമന്‍റ് ബെഞ്ചില്‍ ഇരിക്കുകയാണ്.

പുഴക്കരയില്‍ ഇങ്ങനെ ഇരിക്കാന്‍ എന്താ രസം സൗമ്യമായി ഒഴുകുന്ന പുഴ മനസ്സിനൊരു കുളിര്‍ തന്നെയാണ്. ചുറ്റും നില്‍ക്കുന്ന മരങ്ങളും കാറ്റും എല്ലാം ചേരുമ്പോള്‍ നല്ല ഒരു അന്തരീക്ഷം. കുട്ടിക്കാലത്തെ താനും ജോഷും കൂട്ടുകാരും ചേര്‍ന്ന് ഇവിടെ  വരാറുണ്ട്. ഈപുഴയില്‍എത്രയാനീന്തിത്തുടിച്ചിക്കുന്നത്.എന്തുമാത്രം മീനുകള്‍ ആയിരുന്നു അന്നിപുഴയില്‍  ജോഷ് ചൂണ്ടയിട്ട് പിടിച്ചിരുന്നത് .അവന് ചൂണ്ടയിടല്‍ ഒരു ഹരമായിരുന്നു.മീനിനെ പിടിക്കേണ്ട നല്ല വശം തികഞ്ഞവന്‍ ആയിരുന്നു എവിടെയൊക്കെ മീനുകള്‍ കാണും എന്നെല്ലാം ഒരു ധാരണ അവന് എപ്പോഴും ഉണ്ടായിരിക്കും.

പുഴയുടെതാളം ശ്രവിച്ച് ഇങ്ങനെ ഇരിക്കാന്‍ എന്താ സുഖം .എത്ര ശാന്തസുന്ദരമായ ഒഴുകിപ്പോകുന്ന പുഴ. ആ കള കള ശബ്ദം നല്‍ക്കുന്ന  കര്‍ണ്ണനന്തം എത്ര സുഖമാണ് . അങ്ങനെ ആസ്വദിച്ചു മതിമറന്ന് ഋഷികേശ് ഇരുന്നുപോയി.

പെട്ടെന്ന് വണ്ടിയുടെ ഹോണ്‍ കേട്ട് അവന്‍ തിരിഞ്ഞു നോക്കി

 ഋഷികേഷ് : “ആ ജോഷി നീ വന്നോ ഞാന്‍ ഈ പുഴയുടെസൗന്ദര്യത്തില്‍ മയങ്ങി ഇരുന്നു പോയെടാ“ .

ജോഷ് : “ അത് പിന്നെ പറയാനുണ്ടോ ഈ പുഴക്കരയിലെ ഓര്‍മ്മകള്‍ക്ക് വല്ല കുറവും ഉണ്ടോ മോനെ . നമ്മള്‍ കുട്ടിക്കാലം തിമിര്‍ത്തു വാരിയ സ്ഥലമല്ലേ” .

അവരുടെ രïാളുടെ ഓര്‍മ്മയിലേക്ക് കുട്ടിക്കാലം കടന്നുവന്നു.

ജോഷ് : “എടാ ഋഷി എന്നാ ഒക്കെ ഉണ്ട് വിശേഷങ്ങള്‍ അമ്മയും പെങ്ങളും ഒക്കെ സുഖമായിരിക്കുന്നോ.”

ഋഷികേഷ് : “വിശേഷങ്ങള്‍ ഒന്നുമാത്ര നല്ലതല്ലടേആകെ ബുദ്ധിമുട്ടില്ലാ മുന്നോട്ടുള്ള വഴി ഒന്ന് മുടങ്ങി നില്‍ക്കുകയാണ് .ഞാന്‍ പറഞ്ഞ പൈസ എന്റെ കയ്യില്‍ ഇപ്പോള്‍ വന്നാല്ലേമുന്നോട്ട്ഒരടിയെങ്കിലും അനങ്ങാന്‍ പറ്റൂ.”

ജോഷ് : “ഒരു ചെറിയ പ്രശ്‌നമുണ്ട് ഋഷി ഞാന്‍ ഭയങ്കര ദാര്‍ബാര്‍ ആണെന്ന് പറഞ്ഞ് പപ്പ കഴിഞ്ഞ രണ്ട് മാസമായി എനിക്ക് പോക്കറ്റ് മണി തരുന്നില്ല. ഞാന്‍ ആകെപ്പാടെ പെട്ടിരിക്കുകയാണ് ഭയങ്കര ബുദ്ധിമുട്ടിലാണെടേ എന്റെ ഗേള്‍ഫ്രണ്ട് ഷേര്‍ലിയ്ക്ക് ഒരു ഐസ്ക്രീം വാങ്ങി കൊടുക്കാന്‍ പോലും കൈകാശില്ലടേ.”

ഋഷികേശ് : “അപ്പോള്‍ നീ എനിക്ക് തരാമെന്ന് പറഞ്ഞ പൈസ കൊണ്ടു വന്നില്ലേ.അത് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍ . അനിയത്തിക്ക് ഫീസടയ്ക്കാന്‍ വേറെ നിവൃത്തിയില്ലടാ നീ ആണെങ്കില്‍ ഞാന്‍ വിളിച്ചപ്പോള്‍ ഒന്നും മുടക്കം പറഞ്ഞതുമില്ല ഏഴു ദിവസം കഴിഞ്ഞ് ലോണ്‍ പാസ്സാകും അപ്പോള്‍ തിരിച്ചു തന്നേക്കാം. ഇപ്പോള്‍ ഫീസ് അടച്ചാലേ അവള്‍ക്ക് പരീക്ഷ എഴുതാന്‍ പറ്റൂ.”

ജോഷി : “എടാ നീ ചോദിച്ചത്  നിസ്സാരമായ ഒരു തുകയാണെങ്കിലും എനിക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ സഹായിക്കാന്‍ കഴിയില്ല .  പപ്പ ആണെങ്കില്‍ ഒരു സമാധാനവും തരുന്നില്ല ബിസിനസ്കാര്യങ്ങള്‍ക്ക് എന്നെ ചുമ്മാ വിളിച്ചു കൊണ്ടിരിക്കുകയാണ്.വല്ല നിവൃത്തിയും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാതേ ഇരിക്കുമായിരുന്നോടാ ഇപ്പോ നിവൃത്തിയില്ലാത്തതു കൊണ്ടാടാ.”

പറഞ്ഞുതീര്‍ന്നതും ജോഷിയുടെ ഫോണ്‍ ബെല്ലടിച്ചു .

അവന്‍ ഫോണ്‍ എടുത്തു .

“ഹലോ പപ്പാ ഞാന്‍ ഇവിടെ അടുത്ത് തന്നെയുï്ദാ വരുന്നു  ഇപ്പൊ എത്തും. “

ജോഷ് : “എന്റെ പപ്പയാടാ അത്യാവശ്യമായി ചെല്ലാന്‍ പറഞ്ഞു. കുറച്ചായി പപ്പയേ കൊണ്ട് ഒരു നിവര്‍ത്തിയും ഇല്ല . എന്നാല്‍ ഞാന്‍ പോട്ടെ നമുക്ക് പിന്നെ കാണാം.”


പറഞ്ഞു നിര്‍ത്തി ജോഷ് വേഗം വണ്ടിയുടെ അടുത്തേക്ക് നടന്നു.വണ്ടിയുടെ അടുത്ത് എത്തിയ ശേഷം തന്റെ ഗേള്‍ഫ്രണ്ടിനെ വിളിച്ച് തക്കസമയത്ത് പപ്പയുടെ കോള്‍ ആയി വന്ന് തന്നെ അവിടെ നിന്ന് ഊരി എടുത്തതിന് അവന്‍ നന്ദി പറഞ്ഞു.

ജോഷ് : “നന്ദിയുണ്ട് കേട്ടോ ഷേര്‍ലി അല്ലേലും ഈ ലോക്കല്‍സിനോടെല്ലാം അടുപ്പം വച്ചാല്‍ ഇങ്ങനാണ് എന്തിനുമേതിനും കണ്ണീര്‍ മഴയുമായി വന്ന് മനുഷ്യനെ ബുദ്ധിമുട്ടിക്കും.ഒരു ഭാരമാണ് ഇവരുമായുള്ള ഒരു പുഞ്ചിരി ബന്ധം പോലും .എന്നാ പിന്നെ ഞാന്‍ വയ്ക്കുവ വൈകുന്നേരം കാണാട്ടോ.”

ഓ പിന്നെ ഇവന്റെ പെങ്ങള്‍ക്ക് പഠിച്ചങ്ങ് കൊമ്പത്ത് കയറാന്‍ അല്ലേ എന്റെ പപ്പ കഷ്ടപ്പെട്ട് കാശുïാക്കി ഇട്ടിരിക്കുന്നത് ജോഷ് പിറുപിറുത്തു കൊണ്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്യ്ത്ഓടിച്ചു പോയി.

ഋഷികേഷ് അമ്പരന്ന് സിമന്‍റ് ബെഞ്ചില്‍ കണ്ണുമിഴിച്ചു ഇരിപ്പാണ്. അവന്‍ ഓരോന്ന്ആലോചിച്ചു.തന്റെ അച്ഛന്റെ മരണതോടെയായിരുന്നു ഞങ്ങള്‍ ജോഷിന്റെവീടിനടുത്തു നിന്നും താമസം മാറ്റിയത്.

ജോഷിന്റെ അനുജത്തി ജനിച്ച സമയം അവന്റെ മമ്മിയ്ക്ക് ജോലിയ്ക്ക് പോകനായ്കുട്ടിയേ നോക്കി വളര്‍ത്തിയത് അമ്മയായിരുന്നു. എന്നും അവര്‍ ജോലിയ്ക്ക് പോകുമ്പോള്‍ കുഞ്ഞിനെ അമ്മയേ എല്‍പ്പിച്ച് പോകും.

അച്ഛന്‍ മരണപ്പെട്ട മുതല്‍ ജോഷിന്റെയും മമ്മിയുടെയും മോഹന വാഗ്ദാനങ്ങള്‍ കേള്‍ക്കുന്നതാണ്. എന്നാലും ഒരിക്കലും താനു അമ്മയും അവരോട് ഒരു അവശ്യത്തിനും കൈ നീട്ടിയിട്ടില്ല  .അറിഞ്ഞു തന്നിട്ടുമില്ല.

അനിയത്തിക്ക് അഡ്മിഷന്‍ മെഡിസിന് കിട്ടിയ സമയം സഹായിക്കാം എന്ന് ഇങ്ങോട്ട് പറഞ്ഞതിനാലാണ്ഇപ്പോമുട്ടു വന്നപ്പോ ചോദിച്ചു പോയത് .ഇതിപ്പോള്‍ ഒരു കുഞ്ഞു സഹായം ഏഴു ദിവസത്തേക്ക് ചോദിച്ചതാണ്.

ഞങ്ങള്‍ തമ്മിലുള്ള ബന്ധം വെച്ചിട്ട് അവന് എങ്ങനെ തന്നോട് ഇത്ര മധുരമായി സംസാരിച്ചിട്ട് ഇങ്ങനെ പെരുമാറി പോകാന്‍ സാധിച്ചു.

ദൈവമേ നാളെ ഫീസ് അടക്കാനുള്ള അവസാന ദിവസം ആണല്ലോ ഇത് ഇവന്‍ നേരത്തെ എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ വേറെ വഴി തേടിയേനെ .ഇനിയിപ്പോ ഈ അവസരത്തില്‍ ചെറിയൊരു തുക ആണെങ്കിലും എന്താ ഞാന്‍ ചെയ്യുക.

അവന്‍ ആകെ സങ്കടത്തിലായി.

ഋഷികേശന്റെ ഫോണ്‍ ബെല്ലടിച്ചു. അമ്മയാണ് എന്തു പറയും. അവന്‍ വേദനയോടെ ഫോണ്‍ കോള്‍ എടുത്തു.

അമ്മ : “ഹലോ മോനെ പൈസ കിട്ടി കേട്ടോ .നമ്മുടെ പത്രക്കാരന്‍ പൗലോസ് ചേട്ടന്‍ പലിശയ്ക്ക് പൈസ തന്നു .മോനിന്നി അത് ഓര്‍ത്ത് പ്രയാസം എടുക്കേണ്ട വേഗം വീട്ടിലേക്ക്‌വന്നേ ഈ പൈസ കൊണ്ട് ബാങ്കില്‍ അടയ്ക്ക് ബാങ്ക് അടയ്ക്കുന്നതിനു മുമ്പ് അവള്‍ ഫീസ് അടക്കട്ടെ.“

ഋഷികേഷ് : “ശരി അമ്മേ ഞാന്‍ ഇപ്പോള്‍ തന്നെ എത്താം. “

അവനെ സമാധാനമായി.

അച്ഛന്റെ മരണശേഷം അമ്മ തന്നെയും അനുജത്തിയും പഠിപ്പിക്കാന്‍ ഒരുപാട്കഷ്ടപ്പെടുന്നുï്.

അവന്‍ പുഴയിലേക്ക് നോക്കി പുഴയുടെ നേരത്തെ കï മനോഹരിത നഷ്ടപ്പെട്ടു പോയ പോലെ പുഴ നിശ്ചലമായ പോലെ .

ഋഷികേഷ് ഒരു ഇല നുള്ളിയെടുത്ത് ആ പുഴയിലേക്ക് വെറുതെ ഇട്ടു. ആ നിമിഷം ഇല ഒരു ചുഴിയില്‍പ്പെട്ടു ചുഴറ്റി അടിച്ചു തകര്‍ക്കപ്പെട്ടു.

ശാന്തസുന്ദരമായ ഒഴുകി കണ്ണിന് ആനന്ദവും ചെവിക്കു കുളിര്‍മയും തന്നിരുന്ന ഈ പുഴയില്‍ ഇങ്ങന്നൊരു ചുഴി പുറമേകാണാതെ ഒളിച്ചിരിന്നോ. അവന്‍ അത്ഭുതപ്പെട്ടു.

മനുഷ്യരുടെ മനസ്സും ഇങ്ങനെയാണ് എന്ന് ഇപ്പൊ മനസ്സിലായി.ശാന്തസുന്ദരമായി പുഞ്ചിരിതൂകി മധുര വര്‍ത്തമാനം പറയുന്നവരുടെഉള്ളിലേക്ക്ഇടയ്ക്ക്ചിലത് എടുത്തിട്ടു നോക്കണം .

തനിസ്വഭാവം പുറത്തേക്ക് വരണമെങ്കില്‍ പ്രതീക്ഷകള്‍ ഓര്‍ക്കാപ്പുറത്ത് അടിച്ചു തകര്‍ത്തു തരിപ്പണമാക്കി തരുന്നത് കാണാം.

അമ്മ എപ്പോഴും പറയും ഓരത്തിരുന്നു കാണുന്നതുപോലെ അല്ല . മനുഷ്യരുടെഉള്ളിലേക്ക് ഇറങ്ങുമ്പോള്‍ മനസ്സ് എന്ന് .

എന്തായാലും എന്‍റെ പ്രിയ കൂട്ടുകാരാ എന്റെ മനസ്സിലെ നിന്നിലെവിശ്വാസം നീ ചുഴറ്റിയടിച്ചു തകര്‍ത്തു കളഞ്ഞല്ലോ.

എന്തായാലും തന്റെ ജീവിതത്തില്‍ എന്നെന്നേക്കും ഉള്ള ഒരു പാഠം ആയിരിക്കും

ഇന്ന് ഈ ഇല തന്നേ പഠിച്ചത്.

അവന്‍ സിമന്‍റ് ബെഞ്ചില്‍ നിന്ന് എഴുന്നേറ്റ്‌വീട്ടിലേക്ക്‌യാത്രയായി .



ഒരു ഇല പഠിപ്പിച്ച പാഠം (സന്ധ്യ എം)
Join WhatsApp News
Sarasamma 2020-11-30 04:00:47
സന്ധ്യ യുടെ theme വളരെ correct ആണ്. ഞാൻ ഇപ്പോൾ ഈ പ്രായത്തിൽ മനസിലാക്കുമ്പോൾ ആണ് even സ്വന്തക്കാർ വരെ ഇങ്ങിനെയാണെന്നു മനസിലാക്കുന്നത്. എന്റെ അമ്മ മരിച്ചപ്പോൾ ആണ് കുറെ പൊയ്‌മുഖങ്ങളെ തിരിച്ചറിയാൻ കഴിഞ്ഞത്
Gowree Sankar GS 2020-11-30 05:41:14
വളരെ നന്നായിട്ടുണ്ട് അമ്മാ...😍😍
Gowree Sankar GS 2020-11-30 08:03:59
Very Good 😍😍
കുഞ്ഞൂസ് 2020-12-01 05:38:17
ഹൃദ്യമായ കഥ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
Sandhya raj 2020-12-01 04:31:09
Kadha kollatto manushyante manasu ennum sankeernnam anu....chilapol albhuthapeduthum... chilapol njettikum ...asamsakal
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക