Image

കോവിഡ്-19 ഏറെ ബാധിച്ചത് സ്ത്രീകളുടെ തൊഴിലുകളെ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 30 November, 2020
കോവിഡ്-19 ഏറെ ബാധിച്ചത് സ്ത്രീകളുടെ തൊഴിലുകളെ (ഏബ്രഹാം തോമസ്)
കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തികമാന്ദ്യവും തൊഴില്‍ രംഗത്തെ പ്രശ്‌നങ്ങളും യു.എസില്‍ കൂടുതല്‍ അനുഭവപ്പെടുന്നത് സ്ത്രീകളിലാണ് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായി തുടരുമ്പോള്‍ നഷ്ടപ്പെട്ട തൊഴിലില്‍ വീണ്ടും പ്രവേശിക്കുവാനുള്ള സ്ത്രീകളുടെ കാത്തിരിപ്പ് അനന്തമായി തുടരുന്നു. തൊഴിലുകളില്‍ തുടരുന്നവരില്‍ ജോലി നഷ്ടപ്പെടുവാനുള്ള സാധ്യത സ്ത്രീകളിലാണ് കൂടുതല്‍. ജോലി നഷ്ടപ്പെട്ട സ്ത്രീകളില്‍ ഒരു നല്ല ശതമാനം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലുമാണ് ജോലി ചെയ്തിരുന്നത്. കടുത്ത, നിയന്ത്രണം ഈ വ്യവസായങ്ങള്‍ക്ക് താഴിട്ടപ്പോള്‍ പലര്‍ക്കും തൊഴില്‍ നഷ്ടമായി. നിയന്ത്രങ്ങളോടെ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നപ്പോള്‍ ചിലര്‍ക്ക് ജോലി തിരിച്ചു കിട്ടി. പക്ഷെ ഇത് താല്‍ക്കാലികമായിരുന്നു. മഹാമാരി പൂര്‍വാധികം ശക്തിയോടെ പടര്‍ന്നപ്പോള്‍ തദ്ദേശ ഭരണങ്ങള്‍ വീണ്ടും ഷട്ട്ഡൗണുകള്‍ പ്രഖ്യാപിച്ചു. ജീവനക്കാര്‍ വീണ്ടും തൊഴില്‍ രഹിതരായി. തൊഴിലില്ലായ്മ സഹായം ഡിസംബര്‍ 7ന് അവസാനിക്കുമെന്നാണ് കരുതുന്നത്. രണ്ടാം ഉത്തേജക പാക്കേജ് ചര്‍ച്ചകള്‍ എങ്ങും എത്തിയിട്ടില്ല. സമൂഹത്തിലെ മറ്റുള്ളവരെപോലെ സ്ത്രീകളില്‍ പലരും ഇപ്പോള്‍ തൊഴില്‍ നേടാനുള്ള ശ്രമം പാടേ ഉപേക്ഷിച്ചമട്ടാണ്.
പകല്‍ സമയത്ത് കുട്ടികളെ സംരക്ഷിച്ചിരുന്ന കേന്ദ്രങ്ങള്‍ പലതും അടച്ചു പൂട്ടി. വീടുകളില്‍നിന്ന് ദൂരെ താമസിച്ച് വിദ്യാഭ്യാസം നടത്തിയിരുന്ന കുട്ടികള്‍ തിരികെ വീട്ടിലെത്തി. പ്രായം ചെന്ന ബന്ധുക്കളെയും സംരക്ഷിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് തങ്ങളുടെ തൊഴില്‍ തുടരുവാനുള്ള സാഹചര്യം ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായ അവസ്ഥയാണ് കോവിഡ്-19 സൃഷ്ടിച്ചിരിക്കുന്നത്.

ചില സ്ത്രീകള്‍ പഠനം തുടര്‍ന്ന് യോഗ്യതകള്‍ വര്‍ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വീട്ടുചെലവുകള്‍ക്കുള്ള ധനം കണ്ടെത്താന്‍ കഴിയുന്നില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അവസാനിക്കുന്ന സാഹചര്യത്തില്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായി വരുന്ന ചികിത്സാ ചെലവുകള്‍ക്ക് പണം കണ്ടെത്തേണ്ടതുണ്ട്.
കൊറോണ വൈറസ് സൃഷ്ടിച്ച മാന്ദ്യം സ്ത്രീകളില്‍ കൂടുതല്‍ പ്രതികൂലമായി അനുഭവപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ 16 വയസും അതിന് മുകളിലുമുള്ള പുരുഷന്മാരായ ജോലിക്കാര്‍ സ്ത്രീകളെ അപേക്ഷിച്ച് 9.6 മില്യന്‍ ജനുവരിയില്‍ കൂടുതലായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ കൂടുതലും സ്ത്രീകളാണ്. ഒക്ടോബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനമായും തൊഴില്‍ ചെയ്യുവാന്‍ കഴിയുന്ന 25 വയസു മുതല്‍ 54 വയസുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് 2.83 മില്യന്‍ തൊഴില്‍ നഷ്ടമായി. ഇത് പുരുഷന്മാര്‍ക്ക് നഷ്ടമായതിനെക്കാള്‍ 30,000 തൊഴിലുകള്‍ കൂടുതലാണ്.
2009 ലെ മാന്ദ്യകാലത്ത് കഥ മറിച്ചാണ് സംഭവിച്ചത്. അന്ന് പുരുഷന്മാര്‍ക്കാണ് ഏറെ ജോലി നഷ്ടപ്പെട്ടത്. പ്രധാന കാരണം തൊഴില്‍ നഷ്ടം ഉണ്ടായത് നിര്‍മ്മാണ മേഖലയിലായിരുന്നു. ഇപ്പോള്‍ മാന്ദ്യം കൂടുതല്‍ ബാധിച്ചിരിക്കുന്നത് സേവന വ്യവസായമേഖലയെയാണ്.

ഒഴിവുസമയ, അതിഥി സല്‍ക്കാര വ്യവസായത്തില്‍ 2.1 മില്യന്‍ പേര്‍ക്ക് ഒക്ടോബറില്‍ ജോലി നഷ്ടപ്പെട്ടു. എന്നാല്‍ യു.എസ്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിന്റിക്‌സ് പറയുന്നത്. ഈ മേഖലയില്‍ 53% സ്ത്രീകള്‍ ജോലി ചെയ്യുന്നു.
ഹെല്‍ത്ത് കെയര്‍, സ്വകാര്യ വിദ്യാഭ്യാസരംഗത്ത് 1 മില്യന്‍ പേര്‍ തൊഴിലില്ലാതെ ആയതായി കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് പറയുന്നു. ഈ രംഗത്ത് 77% തൊഴില്‍ ചെയ്യുന്നത് സ്ത്രീകളാണ്. പൊതു വിദ്യാഭ്യാസരംഗത്തെ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റ് ജോലികളില്‍ നിന്ന് 685000 പേരെ പിരിച്ചു വിട്ടു. ഇവരില്‍ 57% സ്ത്രീകളാണ്. ഈ വേനലില്‍ ധാരാളം സ്ത്രീകള്‍ക്ക് ജോലി നഷ്ടമായി. സ്‌ക്കൂളുകള്‍ തുറക്കുന്നത് വൈകിയതും ഒരു കാരണമായി.

ജനുവരിക്ക് ശേഷം 2.2 മില്യന്‍സ്ത്രീകള്‍ക്ക് ജോലി നഷ്ടമായി. പുരുഷന്മാരെക്കാള്‍ 70,000 കൂടുതലാണിത്. 25 മുതല്‍ 54 വയസുവരെ പ്രായക്കാര്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ ഇരട്ടിജോലി നഷ്ടപ്പെട്ടു. തൊഴില്‍ നഷ്ടം ഏതാനും മാസത്തേക്കെ ഉണ്ടാവുകയുള്ളൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മഹാമാരി തുടര്‍ന്നത് ഈ നഷ്ടം തുടരാനും കാരണമായി.

തന്നെ ഏറെ ഭയപ്പെടുന്നത് തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ തൊഴില്‍മേഖലയില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന സ്ത്രീകളാണെന്ന് ഫെഡറല്‍ റിസര്‍വ് സിസ്റ്റത്തിന്റെ ചെയര്‍ ജെറോം പവല്‍ പറഞ്ഞു. കാര്‍ലിറ്റ കാസ്റ്റിലോ 21 വര്‍ഷം ഹോ്ട്ടല്‍ വ്യവസായത്തില്‍ ജോലി ചെയതാണ്. ഇപ്പോള്‍ മള്‍ട്ടിപ്പിള്‍ സെലറോസിസ് ഉള്ള അവര്‍ക്ക് ജോലി നഷ്ടമായി. കോവിഡ്-19 പിടിപെടുമോ എന്ന ഭയത്തിലാണ്. വര്‍ഷങ്ങളുടെ പരിചയം അവര്‍ക്ക് ജോലികയറ്റം നല്‍കിയതെല്ലാം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. അനുഭവസമ്പത്തില്‍ ജോലികയറ്റം കിട്ടുന്നത് പോലെയാണ് അവരുടെ പുരോഗതി സംഭവിച്ചത്. ഒരു ബിരുദം ഇല്ലാത്തതിനാല്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുക അസാദ്ധ്യമാണെന്ന് അവര്‍ക്കറിയാം.

ബിരുദമുള്ള 50% ടെക്‌സസ് ജോലിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനാവും. ഇവര്‍ക്ക് ഡിഗ്രി ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഇരട്ടി ജോലി ചെയ്യാന്‍ കഴിയുമെന്ന് ഒരു ഡാലസ് ഫെഡ് റിപ്പോര്‍ട്ട് പറയുന്നു. തൊഴിലില്ലായ്മ സഹായത്തിന് അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും ഡിഗ്രി ഇല്ലാത്തതാണ് കാരണമെന്ന് ഡാലസ് റീജിയണല്‍ ചേമ്പര്‍ എജൂക്കേഷന്‍ ആന്റ് വര്‍ക്ക്‌ഫോഴ്‌സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഡ്രെക്‌സല്‍ ഒവുസു പറഞ്ഞു. ചേമ്പര്‍ അവരുടെ വെബ്‌സൈറ്റില്‍ തൊഴില്‍ രഹിതരെ സഹായിക്കുവാന്‍ ഒരു ഡസന്‍ പദ്ധതികള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

കോവിഡ്-19 ഏറെ ബാധിച്ചത് സ്ത്രീകളുടെ തൊഴിലുകളെ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക