Image

മുംബൈ ഭീകരാക്രമണം- മുഖ്യസൂത്രധാരനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടി പാരിതോഷികം

Published on 30 November, 2020
മുംബൈ ഭീകരാക്രമണം- മുഖ്യസൂത്രധാരനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടി പാരിതോഷികം

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാജീത് മീറിനെ കുരുക്കാന്‍ പാരിതോഷികം പ്രഖ്യാപിച്ച്‌ അമേരിക്ക. ഇയാളെകുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു മില്യണ്‍ (37 കോടി രൂപ) വരെയാണ് പാരിതോഷികം നല്‍കുക. 


2008ല്‍ നടന്ന ഭീകരാക്രമണത്തില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷവും പ്രതിയെ പിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം നടപടിയിലേക്കു കടക്കുന്നത്.


2008 നവംബര്‍ 26ന് ആണ് മൂംബൈയില്‍ ഭീകരാക്രമണം നടക്കുന്നത്. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന് തീവ്രവാദ സംഘടനയായ എല്‍ഇടി പരിശീലനം നേടിയ 10 തീവ്രവാദികളാണ് ഇതിനു പിന്നിലെന്നാണ് നിഗമനം. 


മൂംബൈയിലെ താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫേ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനല്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സാജീത് മീറിനെ കഴിഞ്ഞ 12 വര്‍ഷമായി വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുന്നുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.


‘മൂംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഷ്‌കര്‍ ഇ തായിബ ഭീകരവാദി സാജീദ് മിര്‍ ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതിനുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് അഞ്ചു മില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.’ എന്നാണ് യുഎസ് റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക