Image

'വിജിലന്‍സ് റെയ്ഡിന് വന്നാല്‍ കയറ്റരുത്': കെ എസ് എഫ് ഇ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ധനമന്ത്രി

Published on 30 November, 2020
 'വിജിലന്‍സ് റെയ്ഡിന് വന്നാല്‍ കയറ്റരുത്': കെ എസ് എഫ് ഇ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ധനമന്ത്രി

ആലപ്പുഴ: കെ എസ് എഫ് ഇ ശാഖകളില്‍ നടന്ന വിജിലന്‍സ് റെയ്‌ഡിന് പിന്നാലെ കര്‍ശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്ക്. ചട്ടപ്രകാരമല്ലാതെ റെയ്ഡിന് വരുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ ശാഖകളില്‍ കയറ്റരുതെന്ന നിര്‍ദേശം അദ്ദേഹം കെ എസ് എഫ് ഇ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. 


കെ എസ് എഫ് ഇ ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. വിജിലന്‍സ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെ എസ് എഫ് ഇ അധികൃതര്‍ മന്ത്രിയോട് പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നായിരുന്നു കര്‍ശന നിലപാട് മന്ത്രി എടുത്തത്.


പെട്ടെന്നും കൂട്ടത്തോടെയുമുളള ഇത്തരം റെയ്ഡുകള്‍ കെ എസ് എഫ് ഇയുടെ വിശ്വാസ്യത തകര്‍ക്കാനേ ഉപകരിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധന ആകാം. എന്നാല്‍ അത് കെ എസ് എഫ് ഇ മാനേജ്മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക