Image

'ദില്ലി ചലോ' പ്രക്ഷോഭം: വിവാദ കര്‍ഷക ബില്ലിലെ ചതിക്കുഴികള്‍ (സൂരജ് കെ.ആര്‍)

Published on 30 November, 2020
'ദില്ലി ചലോ' പ്രക്ഷോഭം: വിവാദ കര്‍ഷക ബില്ലിലെ ചതിക്കുഴികള്‍ (സൂരജ് കെ.ആര്‍)
മോദി സര്ക്കാര്‍ ഈയിടെ പാര്ലമെന്റില്‍ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച കാര്ഷി.ക ബില്ലുകള്‍ തുടക്കം മുതല്‍ വിവാദത്തിന്റെ നിഴലിലാണ്. കര്ഷലകര്ക്ക്  താങ്ങാകുമെന്ന് കേന്ദ്രസര്ക്കാഷരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരന്തരം വാദിക്കുന്നുണ്ടെങ്കിലും ബില്ലുകള്‍ ജനങ്ങള്ക്ക്ാ ദ്രോഹമാണെന്ന് വിവിധ കര്ഷ്ക സംഘടനകള്‍ ഒരേ സ്വരത്തില്‍ വ്യക്തമാക്കുകയും തുടര്ന്ന്െ ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇന്ന് 'ദില്ലി ചലോ' എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് കര്ഷമകര്‍ ഡല്ഹി്യിലേയ്ക്ക് മാര്ച്ച്  നടത്തുന്നതിലും എത്തിയിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ കര്ഷലകര്‍ തലസ്ഥാന അതിര്ത്തി കളില്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചുകഴിഞ്ഞു. തലസ്ഥാനത്തേക്കുള്ള എല്ലാ അതിര്ത്തിുകളില്‍ നിന്നും കൂടുതല്‍ കര്ഷികര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ നേരിടാന്‍ പോലീസിനെ നിയോഗിച്ച് കേന്ദ്രസര്ക്കാതരും കരുതിയിരിക്കുകയാണ്.

കര്‍ഷകര്ക്ക്  ഏറെ ആശ്വാസമാണ് ബില്ലെന്ന് കഴിഞ്ഞ ദിവസം തന്റെ മന്‍ കി ബാത്ത് പരിപാടിയില്‍ മോദി വീണ്ടും അവകാശപ്പെട്ടെങ്കിലും ബില്ലിന്റെ ഗുണഗണങ്ങള്‍ ഇനി വിശദീകരിക്കണ്ടെന്നും, ബില്‍ പിന്വവലിക്കുന്നത് വരെ സമരം തുടരുമെന്നുമാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്ഷ്ര കോ ഓര്ഡി്നേഷന്‍ കമ്മറ്റി അറിയിച്ചിരിക്കുന്നത്. ഉപാധികളില്ലാത്ത ചര്ച്ചദ വേണമെന്നും കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. സമരം സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനും ആഹ്വാനമുണ്ട്.

കാർഷികരംഗത്തെ സഹായിക്കാനെന്ന പേരില്‍ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്ക്കായര്‍ പാസാക്കിയിരിക്കുന്നത്.

1. ഫാമേഴ്‌സ് എംപര്വലമെന്റ് ആന്ഡ്് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്സ്ാ ആന്ഡ്് ഫാം സര്വീസസ് ബില്‍ 2020
2.ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്ഡ്ഡ കൊമേഴ്‌സ് പ്രൊമോഷന്‍ ആന്ഡ്് ഫെസിലിറ്റേഷന്‍ ബില്‍ 2020
3.എസന്ഷ്യഫല്‍ കമോഡിറ്റീസ് അമന്‌്20മെന്റ് ആക്ട് 2020

അടിസ്ഥാനപരമായി കാര്ഷി്കമേഖല സംസ്ഥാനസര്ക്കാനരുകളുടെ അധികാരപരിധിയാണെന്നിരിക്കേ സംസ്ഥാനങ്ങളോട് കൂടിയാലോചന നടത്താതെ ഈ ബില്ലുകള്‍ പാസാക്കിയിരിക്കുന്നത് കേന്ദ്രസര്ക്കാ രിന്റെ സ്വേച്ഛാധിപത്യമനോഭാവം വ്യക്തമാക്കുന്നുവെന്നാണ് വിമര്ശസനം.

കര്ഷദകര്‍ തങ്ങള്‍ ഉല്പ്പായദിപ്പിക്കുന്ന വിളകള്‍ എ.പി.എം.സി അഥവാ അഗ്രിക്കള്ച്ച്റല്‍ പ്രൊഡ്യൂസേഴ്‌സ് മാര്ക്കസറ്റിങ് കമ്മറ്റികള്‍ വഴിയാണ് വിറ്റഴിക്കുന്നത്. അതാത് സംസ്ഥാന സര്ക്കാ രുകള്ക്കാ ണ് എ.പി.എം.സിയുടെ അധികാരം. കര്ഷ്കര്ക്ക്  അര്ഹ മായ പ്രതിഫലം ഉറപ്പാക്കുകയും, ഉല്പ്പ്ന്നങ്ങള്‍ വിവിധ വിപണികളിലേയ്ക്ക് എത്തിക്കുകയുമാണ് എ.പി.എം.സി ചെയ്യുന്നത്. എന്നാല്‍ ഫാമേഴ്‌സ് എംപര്വവമെന്റ് ആന്ഡ്് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ നിയമം വരുന്നതോടെ കര്ഷലകര്ക്ക്  എ.പി.എം.സി ഇടപെടലില്ലാതെ വന്കിൈട വ്യവസായികള്ക്ക്  നേരിട്ട് ഉല്പ്പ ന്നങ്ങള്‍ വില്ക്കാ മെന്നാണ് കേന്ദ്രസര്ക്കാെര്‍ പറയുന്നത്. അതേസമയം ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കോര്പ്പനറേറ്റുകള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് തങ്ങളുടെ സാധനങ്ങള്‍ വില്ക്കേ ണ്ടി വരുമെന്ന് കര്ഷയകര്‍ പറയുന്നു. എ.പി.എം.സി നല്കുംള പോലെ ഉല്പ്പ്ന്നങ്ങള്ക്ക്യ വില ഇടിഞ്ഞാലും മിനിമം താങ്ങുവില ഈ സംവിധാനത്തില്‍ ഉറപ്പുവരുത്തുന്നില്ലെന്ന് കേന്ദ്രസര്ക്കാ രും സമ്മതിക്കുന്നു.ഇതോടെ കിട്ടുന്ന വിലയ്ക്ക് ഉല്പ്പനന്നങ്ങള്‍ വിറ്റഴിക്കാന്‍ കര്ഷ‍കര്‍ നിര്ബലന്ധിതരാകും. കൃത്രിമ വില നിയന്ത്രണം വിപണിയില്‍ സാധ്യമാക്കാനും കോര്പ്പ്റേറ്റുകള്ക്ക്  ആയേക്കും.കോര്പ്പമറേറ്റുകള്ക്കൊ പ്പമാണ് മോദി സര്ക്കാ ര്‍ എന്ന വാദം ഊട്ടിയുറപ്പിക്കുന്നതാണ് ബില്ലിലെ ഈ ഭേദഗതി.

ഇടനിലക്കാരില്ലാതെ വിപണനം നടത്തുന്ന കര്ഷ കരെ കരാറിന്റെയും മറ്റും കാര്യത്തില്‍ കോര്പ്പധറേറ്റുകള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയും നിലനില്ക്കുഗന്നു. വലിയ വിദ്യാഭ്യാസമില്ലാത്ത കര്ഷരകര്ക്ക്  കരാറുകളുടെ പിന്നിലെ ചതിക്കുഴികള്‍ മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല.തുടര്ന്ന്  കേസിന് പോയാല്പ്പോ ലും വന്കികട വ്യവസായികളോട് പിടിച്ചുനില്ക്കാിന്‍ പാവപ്പെട്ട കര്ഷസകര്ക്ക്  കഴിയില്ല. റെയില്വേപ, വിമാനത്താവളം, തുറമുഖങ്ങള്‍ എന്നിങ്ങനെ കോര്പ്പ റേറ്റുകള്ക്ക്  രാജ്യം തീറെഴുതുന്ന കേന്ദ്രസര്ക്കാ്ര്‍ കാര്ഷിാകമേഖലയെയും അടിയറവ് വയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കര്ഷദകസംഘടനകള്‍ പറയുന്നു.

മറ്റൊരു ബില്ലായ എസന്ഷ്യാല്‍ കമ്മോഡിറ്റീസ് അമെന്‌്അടമെന്റ് ആക്ട് 2020 പ്രകാരം പല സാധനങ്ങളുടെയും സ്റ്റോക്ക് ഹോള്ഡി്ങ് എടുത്തുകളഞ്ഞിട്ടുണ്ട്. അതിനാല്ത്ത ന്നെ ഉല്പ്പകന്നങ്ങള്‍ വാങ്ങുന്ന കോര്പ്പററേറ്റ് കമ്പനികള്ക്ക്ു ഇവ എത്ര വേണമെങ്കിലും സ്റ്റോക്ക് ചെയ്യാം. ശേഷം വില കൂടുമ്പോള്‍ മാത്രം വിറ്റഴിക്കാം. കൂടാതെ കൃത്രിമമായി വിപണിയില്‍ ക്ഷാമം സൃഷ്ടിക്കുകയും ഉല്പ്പപന്നങ്ങളുടെ വില കൂട്ടുകയും ചെയ്‌തേക്കാമെന്ന ആശങ്കയും നിലനില്ക്കു ന്നു.

ഈ കാരണങ്ങള്കൊ്ണ്ട് തന്നെ കര്ഷയകദ്രോഹവും കോര്പ്പ റേറ്റ് അനുഭാവവുമുള്ള ബില്ലുകള്‍ ഉപാധികളില്ലാതെ പിന്വകലിക്കണമെന്ന ആവശ്യവുമായാണ് കര്ഷ്കര്‍ സമരം നടത്തുന്നത്. കര്ഷിക ആത്മഹത്യകള്‍ നിരന്തരം റിപ്പോര്ട്ട്  ചെയ്യപ്പെടുന്ന ഇന്ത്യയില്‍ ഈ ബില്ലുകള്‍ കൂടി നിലവില്‍ വരുന്നതോടെ കര്ഷപകര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന് സാരം. എന്ഡി എ സഖ്യകക്ഷിയായിരുന്ന പഞ്ചാബിലെ പ്രമുഖ പാര്ട്ടി യായ അകാലിദള്‍, ബില്ലുകള്ക്കെ തിരെ രംഗത്ത് വരികയും, ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മോദി മന്ത്രിസഭയിലെ ഭക്ഷ്യസംസ്‌കരണ വകുപ്പ് മന്ത്രിയായ അകാലിദള്‍ നേതാവ് ഹര്സിിമ്രത് കൗര്‍ ബാദല്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക