Image

പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചുമതല മജു  വർഗീസിനും ടോണി അലനും 

Published on 01 December, 2020
പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചുമതല മജു  വർഗീസിനും ടോണി അലനും 

വാഷിംഗ്ടണ്‍, ഡി.സി:  ജനുവരി 20 -ന് ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും   സ്ഥാനാരോഹണത്തിന്റെ ചുമതല  ടോണി അലനും മലയാളിയായ മജു വർഗീസിനും. ഇതാദ്യമായാണ് ഒരു ഇന്ത്യാക്കാരനു  പ്രസിഡൻഷ്യൽ ഇനാഗുറേഷന് ഇത്രയും ഉന്നതമായ സ്ഥാനം ലഭിക്കുന്നത്.

ഇവരെ സഹായിക്കാൻ എറിൻ വിത്സൺ, വൈവാന കൺസല (നെവാഡ സ്റേറ് സെനറ്റർ) എന്നിവരെയും ചുമതലപ്പെടുത്തി. ബൈഡൻ കുടുംബത്തെ കാൽ  നൂറ്റാണ്ടായി അറിയാമെന്നും മഹാമാരി കാരണം  ഈ വർഷത്തെ പ്രസിഡൻഷ്യൽ  ഉദ്ഘാടനം വ്യത്യസ്തമായിരിക്കുമെന്നും അലൻ പറഞ്ഞു. 

ഡെലവേർ  യുണിവേഴ്സിറ്റി പ്രസിഡന്റും ബൈഡന്റെ ദീർഘകാല സുഹൃത്തുമാണ് ടോണി അലൻ.  ഒബാമ വൈറ്റ് ഹൗസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന മജു വര്‍ഗീസ്, 43,  ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സീനിയര്‍ അഡൈ്വസറുമായിരുന്നു.  കൊറോണ കാലത്ത് വിദൂരത്തിലിരുന്ന് തെരെഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത്  വർഗീസ് ആയിരുന്നു.

മാനേജ്‌മെന്റ്-അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ഒബാമയുടെ അസിസ്റ്റന്റ് ആയും ഡപ്യൂട്ടി ഡയറക്ടറായും വൈറ്റ് ഹൗസില്‍ ആറു വര്‍ഷത്തിലേറെ വര്‍ഗീസ് സേവനമനുഷ്ടിച്ചു.

ഈ അനുഭവ സമ്പത്ത് ബൈഡന്റെ പ്രചാരണത്തിനു വര്‍ഗീസ്  ഉപയോഗപ്പെടുത്തി. വൈറ്റ് ഹൗസില്‍ തന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരോ കൂടെ പ്രവര്‍ത്തിച്ചവരോ ആണു ബൈഡന്റെ സ്റ്റാഫില്‍ വര്‍ഗീസിനൊപ്പം പ്രവർത്തിച്ചവർ.

രാഷ്ട്രീയ രംഗത്ത്  ആ ഴത്തിലുള്ള പരിചയം കൈമുതലായുള്ള വര്‍ഗീസ് പ്രചാരണം പ്രൊഫഷണലൈസ് ചെയ്യാന്‍ മുന്പിലുണ്ടായിരുന്നു.

എഴുത്തുകാരിയായ സരോജ വർഗീസിന്റെ പുത്രനാണ് മജു വർഗീസ്.  ബൈഡൻ വൈറ്റ് ഹൌസ്സിൽ  മജു  ഉന്നത സ്ഥാനം വഹിക്കുമെന്ന് ഉറപ്പാണ്.

'കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നു് വ്യക്തമായി അറിയാവുന്നയാള്‍' എന്നാണു വര്‍ഗീസിനെ ഒരു നിരീക്ഷകന്‍ വിശേഷിപ്പിച്ചത്.

പ്രൈമറി മത്സരത്തിൽ ബൈഡൻ പിന്നോക്കം പോയ സമയത്താണ് വർഗീസിനെ കൂടി  പ്രചാരണ രംഗത്തു കൊണ്ട് വന്നത്. മികച്ച കൂടുതല്‍ പേരുടെ സേവനം അദ്ധേഹത്തിനു ആവശ്യമുണ്ടെന്ന  പശ്ചാത്തലത്തീലാണു വര്‍ഗീസിന്റെ നിയമനം. ഒന്നിലധികം രീതിയില്‍ വര്‍ഗീസ് പ്രചാരണത്തെ സഹായിക്കുമെന്നു നിരീക്ഷകന്‍ ദി ഹില്ലിനോടു പറഞ്ഞത് അക്ഷരം പ്രതി ശരിയായി എന്ന് പ്രൈമറി-ഇലക്ഷൻ വിജയങ്ങൾ തെളിയിച്ചു.

ന്യു യോർക്കിൽ  ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  നിയമ ബിരുദം നേടിയ വർഗീസ് ചെറുപ്പം മുതൽ തന്നെ  രാഷ്ട്രീയ  രംഗത്തു സജീവമായിരുന്നു. മാസച്യുസറ്റ്സ് സർവകലാശാലയിൽ നിന്നു പൊളിറ്റിക്കൽ സയൻസും സാമ്പത്തിക ശാസ്ത്രവും പഠിച്ചു.

കൊച്ചി സ്വദേശിയായ  പിതാവ് മാത്യു വർഗീസ് ഏതാനും വര്ഷം മുൻപ് നിര്യാതനായി.  അമ്മ, നഴ്സ് ആയ സരോജ വർഗീസ് ആണ് ആദ്യം യുഎസിൽ എത്തിയത്. മൂത്ത സഹോദരി മഞ്ജു.  

 2000 ൽ അൽ ഗോർ ഡമോക്രാറ്റ് പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ, അദ്ദേഹത്തിന്റെ പ്രചാരണ സംഘത്തിലായിരുന്നു ആദ്യത്തെ പ്രധാന നിയമനം.

തുടർന്ന് ഡമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ റിസർച് അസോഷ്യേറ്റായി. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ  6 വർഷം സേവനമനുഷ്ഠിച്ചു. 

ഗോർ സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ജൂലിയെയാണു മജു ജീവിതസഖിയാക്കിയത്. ഇവർക്കൊരു മകൻ: 14 വയസ്സുള്ള ഇവാൻ.

Biden-Harris name Indian-American as executive director for inauguration

By Arul Louis

New York, Dec 1 (IANS) US President-elect Joe Biden and Vice President-elect Kamala Harris have appointed Indian-American Maju Varghese, who steered their campaign, to be the executive director of their inauguration – the swearing-in ceremony and the festivities around it.

The announcement on Monday makes Varghese the fifth Indian-American to be appointed to an important position by Biden and Harris.

Earlier on Monday, Biden had formally announced the appointment of Neera Tanden as the Director of the Office of Management and Budget.

Varghese played an important part in the successful Biden-Harris campaign as its chief operating officer and as a senior adviser to the former Vice President.

He ran the logistics for the nationwide, multi-million-dollar effort to elect Biden, mobilising tens of thousands of staff and volunteers.

He had worked for former President Barack Obama as his special assistant and deputy director of advance, a position in which he worked on organising his travel in the US and abroad.

One of those assignments was organising Obama's 2015 historic trip to India for the Republic Day celebrations.

Varghese later became assistant to the President for administration and management and oversaw the White House complex.

His parents immigrated from Thiruvalla, Kerala, to the US, where he was born, and is a lawyer by training.

The inauguration of Biden as President and Harris as Vice President is slated take place on January 20, 2021, as mandated by the constitution when they will formally take over the offices.

This will be the 59th inauguration and it will take place under the shadow of the Covid-19 pandemic and the festivities would have to balance the exuberant outpouring of joy by Biden supporters with the need to prevent the spread of the disease.

Tony Allen, who was named the CEO of the inauguration committee, said: "This year's inauguration will look different amid the pandemic, but we will honour the American inaugural traditions and engage Americans across the country while keeping everybody healthy and safe."

He is the president of Delaware State University in Biden's home state and had been his speech-writer when he was a Senator.

More than a million have come to some previous inaugurations.

The social highlight of inaugurations has been the inaugural ball, a formal dance by the President and the Vice President and their spouses, and the invitees, with the women dressed glamorously in designer outfits that get widely discussed.

Several entertainments are also organised for the rest of the crowds attending the inaugurations.

Congress is officially in charge of the formal swearing-in portion of the inauguration and has the bi-partisan Joint Congressional Committee on Inaugural Ceremonies to hold the ceremony at the Capitol, the Congress complex.

The current committee is headed by Republican Senator Roy Blunt and includes Democrat Speaker Nancy Pelosi.

But the winning presidential candidates set up their own committees to work with it and to organise other celebrations and raise funds for the events.

The other Indian-Americans named to important positions by Biden include former Surgeon General Vivek Murthy, who was appointed co-chair of his Covid-19 task force last month in one of his first acts after the media proclaimed him the winner of the presidential election.

Two Indian-Americans were named to head the committees in charge of transition to the new administration –- Arun Majumdar for the Department of Energy and Kiran Ahuja for the Office of Personnel Management.

In addition, 19 Indian-Americans were appointed to the various transition teams and two others, Atul Gawande and Celine Gounder, to the Covid-19 task force.

(Arul Louis can be reached at arul.l@ians.in and followed on Twitter at @arulouis)

 

Join WhatsApp News
RAJU THOMAS 2020-12-01 02:35:17
I knew that Maju Varghese would be one of our President-Elect's nominees. After all, he has been working for the Democratic party since the days of Vice-President Gore, and he has built up a very good profile. I am happy now. And happy for his mom.
Sudhir Panikkaveetil 2020-12-01 13:24:23
Hearty Congratulations and best wishes. Proud moment for his mother the great writer Saroja Varghese and all American Malayalees. May God bless you Maju Varghese.
Raju Mylapra 2020-12-01 13:41:35
Proud of you guys.
Mathew V. Zacharia, New Yorker 2020-12-01 16:52:41
Congratulation to writer Saroja Varghese for the achievement of her son manju with President Biden. Deserve to be very proud. Mathew V. Zacharia, New Yorker
Mathew 2020-12-02 10:31:24
White house is very quite now, everyone is walking around whispering 'Pardon Me'- haha. DOJ Investigating Funneling Of Money Into White House In Exchange For Trump Pardon. The Justice Department is investigating a potential crime related to funneling money to the White House in exchange for a presidential pardon, according to a court record unsealed on Tuesday by the chief judge of the DC District Court.”
John Abraham 2020-12-02 11:47:30
Rudy Giuliani Discussed ‘Pre-emptive Pardon’ With Trump. Trump’s personal attorney Rudy Giuliani reportedly discussed a potential carte blanche of a pardon with the president, The New York Times reports. The report doesn’t specify what triggered the conversation, and what class of yet-to-be-charged crimes such a pardon would cover. Manhattan, NY, federal prosecutors have been investigating Giuliani since last year, reportedly asking questions about the former New York City mayor’s finances and his involvement in elements of Trump’s effort to pressure the Ukrainian government into manufacturing dirt on Biden.
Pardon Me! Pardon Me! 2020-12-02 12:04:02
White House vetting pardon requests as some push Trump to preemptively pardon family. White House aides come to terms with the election results and turn their focus to the remaining weeks of Impeached Trump's administration, multiple sources tell ABC News that various Trump allies and other lawyers have begun a campaign to petition the West Wing in hopes of securing pardons for those who might receive a sympathetic reception from the president. Those in the mix for a potential pardon have ranged from family members and associates all the way to the Tiger King, according to sources.
Tom Abraham 2020-12-02 12:21:59
Trump’s thinking about pardoning Ivanka, Don Jr, Eric, Kushner and Giuliani. Trump clearly knows they are all criminals who belong in prison. We want to know what crimes they did.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക