Image

കോവിഡ് മൂലം ചൊവ്വാഴ്ച മരിച്ചവര്‍ 2,563; രോഗബാധയും മരണവും കൂടുന്നു

Published on 02 December, 2020
കോവിഡ് മൂലം ചൊവ്വാഴ്ച  മരിച്ചവര്‍ 2,563; രോഗബാധയും മരണവും കൂടുന്നു
വാഷിംഗ്ടണ്‍, ഡി.സി: കോവിഡ് മൂലം ഇന്ന് (ചൊവ്വ) മരിച്ചവര്‍ 2,563. ഇതോടൊപ്പമുള്ള വേള്‍ഡോമീറ്റര്‍ ചാര്‍ട്ട് കാണുക.

വേള്‍ഡോമീറ്റര്‍ കണക്കു പ്രകാരം ആകെ മരണം 277,000. എന്നാല്‍ ജോണ്‍സ് ഹോപ്കിന്‍സ് കണക്കു പ്രകാരം 270,000.

ചൊവ്വാഴ്ച വൈകിട്ട് 8 മണി വരെ ടെക്‌സസില്‍ 234, ഇല്ലിനോയിയില്‍ 146, ഒഹയോയില്‍ 119, മിഷിഗണില്‍ 195, വിസ്‌കോണ്‍സിനില്‍ 107, പെന്‍സില്വേനിയയില്‍ 170, ഇന്ത്യാനയില്‍ 141, മിസൂറിയില്‍ 134 പേര്‍ വീതം മരിച്ചു.

അടുത്ത നാലു മാസത്തിനുള്ളില്‍ രണ്ടര ലക്ഷം പേർ  കൂടി മരിക്കുമെന്ന കണക്കുകൂട്ടല്‍ ഫലിക്കുമൊ എന്ന ആശങ്കയാണിപ്പോള്‍.

ഫൈസറിന്റെയും മൊഡേണയുടെയും വാക്‌സിനുകള്‍ക്ക് എഫ്.ഡി.എ. അനുമതി ലഭിച്ചാല്‍ ഈ മാസം തന്നെ 22 മില്യന്‍ പേര്‍ക്ക് വാക്‌സിന്‍ നല്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. ഹെല്ത്ത്‌കെയര്‍ ജോലിക്കാര്‍, നഴ്‌സിംഗ് ഹോമിലുള്ളവര്‍, 65 പിന്നിട്ടവര്‍ തുടങ്ങി മുന്‍ ഗണനാ ക്രമത്തിലാണു വാക്‌സിന്‍ നല്‍കുകയെന്നു എഫ്.ഡി.എ  പറയുന്നു.

അതെ സമയം ഫൈസര്‍ വാക്‌സിനു അനുമതി വൈകുന്നതെന്തെന്നു വിശദീകരിക്കാന്‍ എഫ്.ഡി.എ. അഡിമിനിസ്റ്റ്രേറ്റര്‍ ഡോ. സ്റ്റീഫന്‍ ഹാഹനെ വൈറ്റ് ഹൗസ് വിളിച്ചു വരുത്തി. അമേരിക്കക്കു മുന്‍പ് ബ്രിട്ടന്‍ ഫൈസര്‍ വാക്‌സിനു അനുമതി നല്‍കുമെന്ന സ്ഥിതിയിലാണിത്. ബ്രിട്ടനില്‍ നിബന്ധനകള്‍ കുറച്ചു കൂടി ലളിതമാണ്.

ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ രോഗബാധയും മരണവും കൂടുന്നതിനാല്‍ 65 കഴിഞ്ഞ എല്ലാവരും കഴിയുന്നത്ര വീട്ടില്‍ തന്നെ കഴിയാന്‍ അധിക്രുതര്‍ നിര്‍ദേശിച്ചു. സ്റ്റേറ്റില്‍ ആശുപതികള്‍ നിറയുന്ന സ്ഥിതിയാണ്. സ്റ്റേറ്റില്‍ രോഗബാധിതർ  4.46 ശതമാനം. ആശുപത്രിയില്‍ 3774 പേര്‍. ഐ.സി.യുവില്‍ 718 പേര്‍. അതില്‍ 348 പേര്‍ വെന്റിലെറ്ററിലാണ്. 66 പേര്‍ മരിച്ചു.

അമേരിക്കയിൽ രോഗബാധിതർ 13.6 ദശലക്ഷമായി ഉയർന്നു. ന്യൂയോർക്ക് സ്റ്റേറ്റ് 34,618 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴും മരണ സംഖ്യയിൽ ന്യു യോർക്ക് മുന്നിൽ തന്നെ.  രണ്ടാമ സ്ഥാനമുള്ള  ടെക്സസിൽ  21,946 പേർ  മരിച്ചു . കാലിഫോർണിയ, ഫ്ലോറിഡ, ന്യൂജേഴ്‌സി എന്നീ സംസ്ഥാനങ്ങളിലെല്ലാം 17,000 മരണങ്ങൾ സ്ഥിരീകരിച്ചു.

പതിനായിരത്തിലധികം മരണങ്ങളുള്ള സംസ്ഥാനങ്ങളിൽ ഇല്ലിനോയിസ്, മസാച്യുസെറ്റ്സ്, പെൻ‌സിൽ‌വാനിയ എന്നിവയും ഉൾപ്പെടുന്നു.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്.  ആഗോള മരണങ്ങളിൽ 18 ശതമാനത്തിലധികമാണിത്.

First vaccines will go to health care workers: US panel

New York, Dec 2 (IANS) Health care workers and nursing home residents will be the first in the United States to get Covid-19 vaccines, a high powered government panel announced late Tuesday.

A Centers for Disease Control and Prevention (CDC) panel voted 13-1 to recommend these two groups get priority while doses are in short supply in the early weeks.

Burden of disease figured prominently in the decision to bring nursing home residents into the ambit early. CDC experts noted that 40 percent of the deaths in the US have been among those in long term care facilities.

The Food and Drug Administration has not yet authorised emergency use of either the Pfizer or Moderna vaccines. That decision is likely to be taken between December 10-17. Both vaccines have shown more than 90 percent effectiveness in large scale studies.

The first shipments of Pfizer's vaccine are set to be delivered to states within two weeks, CNN reported today, quoting documents sourced from Operation Warp Speed - the Trump government's vaccine coordination program.

Health care workers and residents of long term care facilities account for a little less than 25 million people out of America's total population of 330 million.

Between Pfizer and Moderna, a total of 40 million doses of the vaccine are expected to be available by the end of 2020.

The coronavirus has killed more than 270,000 Americans and sickened more than 13 million since it first entered the country early this year.

US Covid deaths top 270,000: Johns Hopkins University

Washington, Dec 2 (IANS) US Covid-19 deaths have surpassed 270,000, according to the Center for Systems Science and Engineering (CSSE) at Johns Hopkins University.

With the national caseload topping 13.6 million, the death toll across the US rose to 270,003, according to the CSSE data, Xinhua news agency reported.

New York State reported 34,618 fatalities, at the top of the US state-level death toll list. Texas recorded the second most deaths, standing at 21,946. The states of California, Florida and New Jersey all confirmed more than 17,000 deaths, the tally showed.

States with more than 10,000 fatalities also include Illinois, Massachusetts and Pennsylvania.

The US remains the nation hit the worst by the pandemic, with the world's highest caseload and death toll, accounting for more than 18 per cent of global deaths.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക