Image

സലാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published on 02 December, 2020
സലാറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രം സലാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബാനറിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സലാറില്‍ നായകന്‍ പ്രഭാസാണ്. അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് സലാര്‍.

കെ.ജി.എഫ് ചാപ്റ്റര്‍ 2ന്റെ ചിത്രീകരണം പൂര്‍ത്തിയായി വരികയാണ്. പ്രശാന്ത് നീല‌ിന്‍്‌റെ സംവിധാത്തില്‍ മൂന്നാമത്തെ ചിത്രം വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് തന്നെയാണ് ചെയ്യുന്നത്. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ചിത്രീകരണം നടക്കുന്ന ‘രാധേ ശ്യാമി’ന് ശേഷമാണ് ഈ സിനിമ റിലീസ് ചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക