Image

ബൈലൈന്‍: ഓർമ്മയിലെ പഴയ താളുകൾ, എംടി പ്രകാശനം ചെയ്തു

Published on 02 December, 2020
ബൈലൈന്‍: ഓർമ്മയിലെ പഴയ താളുകൾ,  എംടി പ്രകാശനം ചെയ്തു
കോഴിക്കോട്:  കേരളത്തിലെ  രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ വലിയ സംഭാവനകളർപ്പിക്കുകയും മാധ്യമ പ്രവർത്തനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്ത ഒരു പറ്റം പത്രപ്രവർത്തകക്കുറിച്ച് സഹപ്രവർത്തകർ രചിച്ച ഓർമ്മക്കുറിപ്പുകളുടെ സമാഹാരം  'ബൈലൈന്‍: ഓർമ്മയിലെ പഴയ താളുകൾ,'  ജ്ഞാനപീഠം  ജേതാവും മാതൃഭൂമി വാരിക പത്രാധിപരുമായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു.

മലയാള മനോരമ കോഴിക്കോട് ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ ആദ്യ പ്രതി ഏറ്റുവാങ്ങി. മനോരമ  മുന്‍ ജനറൽ മാനേജരും പുസ്തകത്തിന്‌റെ പ്രസാധകരായ സഹപ്രവര്‍ത്തക കൂട്ടായ്മയുടെ സംഘാടകനുമായ ആന്റണി കണയംപ്‌ളാക്കല്‍, മനോരമ ന്യുസ്   എഡിറ്ററായിരുന്ന  എം.ബാലഗോപാലന്‍, അസി. എഡിറ്ററായിരുന്ന  പി. ദാമോദരന്‍  എന്നിവര്‍ പങ്കെടുത്തു.

തനിക്കു നേരിട്ട് പരിചയമുള്ളവരാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന പലരുമെന്ന എം.ടി. പറഞ്ഞു. അവരുടെ ജീവിതം വിസ്മരിക്കപ്പെടാതെ നിലനിൽക്കാൻ ഈ കൃതി ഉപകരിക്കും. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു.

പുസ്തകം ഒലിവ് പബ്ലിക്കേഷനിൽ നിന്ന് ഓൺലൈനിൽ വാങ്ങാം.  264  പേജുള്ള പുസ്തകത്തിൽ കെ.ആർ. ചുമ്മാർ, ടിവി.ആർ ഷേണായ്, ടി. നാരായണൻ, മൂർക്കോത്ത്  കുഞ്ഞപ്പ, ടി.കെ.ജി. നായർ, വികെ.ബി. നായർ, കെ. അരവിന്ദൻ തുടങ്ങി 17 പേരുടെ കർമ്മകാണ്ഡം വിവരിച്ചിരിക്കുന്നു. 

photo above
അന്തരിച്ച പ്രമുഖ പത്രപ്രവർത്തകരെപ്പറ്റിയുള്ള പുസ്തകം 'ബൈലൈൻ ഓർമ്മയിലെ പഴയ താളുകൾ,'  എം.ടി. വാസുദേവന്‍ നായര്‍, മലയാള മനോരമ ചീഫ് ന്യുസ് എഡിറ്റർ പി.ജെ. ജോഷ്വക്കു കോപ്പി നൽകി പ്രകാശനം ചെയ്യുന്നു. ആന്റണി കണയംപ്ലാക്കൽ, പി. ദാമോദരൻ, എം. ബാലഗോപാൽ എന്നിവർ സമീപം.  

ബൈലൈന്‍: ഓർമ്മയിലെ പഴയ താളുകൾ,  എംടി പ്രകാശനം ചെയ്തു
ബൈലൈന്‍: ഓർമ്മയിലെ പഴയ താളുകൾ,  എംടി പ്രകാശനം ചെയ്തു
ബൈലൈന്‍: ഓർമ്മയിലെ പഴയ താളുകൾ,  എംടി പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക