Image

ഏറ്റവും കൂടുതല്‍ മരണം ബുധനാഴ്ച; ക്വാറന്റൈൻ കാലാവധി കുറക്കാം

Published on 02 December, 2020
ഏറ്റവും കൂടുതല്‍ മരണം ബുധനാഴ്ച;  ക്വാറന്റൈൻ കാലാവധി കുറക്കാം
വാഷിംഗ്ടണ്‍, ഡി.സി: ന്യു യോര്‍ക്ക്: നിത്യേനയുള്ള കോവിഡ് മരണത്തില്‍ ബുധനാഴ്ച റെക്കോര്‍ഡിട്ടു. 2780 പേര്‍ ബുധ്‌നാഴ്ച മരിച്ചു. ഇതിനു മുന്‍പ് ഏറ്റവും അധികം പേര്‍ മരിച്ചത് ഏപ്രില്‍ 15-നായിരുന്നു

വാക്‌സിന്‍ എത്തുന്നു എന്ന പ്രതീക്ഷ ശക്തിപ്പെട്ടപ്പോഴും കോവിഡ് മരണം കൂടുന്നു.  ബുധനാഴ്ച വൈകിട്ട് 5 വരെ 2,218 പേരാണു മരിച്ചത്. ഇല്ലിനോയി-266, ഒഹയൊ-123, പെന്‍സില്വേനിയ-183, ഇന്ത്യാന -109, കാന്‍സാസ്-119 എന്നിങ്ങനെയാണു മരണ സംഖ്യ. 

മഹാമാരിയുടെ ആദ്യ തരംഗത്തിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ന്യൂയോർക്കിന്റെ  ഗ്രാമപ്രദേശങ്ങളിലാണ് രോഗതോത് ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നത്.   

സ്റ്റേറ്റിൽ ഏകദേശം 4000 രോഗികളാണ്  ആശുപത്രിയിൽ.  ഏപ്രിൽ-മെയ് മാസങ്ങളിൽ അത് 18,000 വരെ ഉയരുകയും പിന്നീട് 400 ആയി കുറയുകയും ചെയ്തതാണ്. ആറുമാസങ്ങൾക്കിടയിൽ സ്റ്റേറ്റിലെ  ഏറ്റവും ഉയർന്ന കണക്കാണ്. 

കോവിഡ് പോസിറ്റിവിറ്റി നിരക്ക് തലേ ദിവസത്തെ അപേക്ഷിച്ച് നേരിയ  കുറവ് രേഖപ്പെടുത്തി 4.6 ശതമാനമായി. ഇന്നലെ  67 ന്യൂയോർക്കുകാരുടെ ജീവൻ നഷ്ടപ്പെട്ടു.  

കോവിഡ് കേസുകളുടെയും മരണങ്ങളുടെയും ഭീകരമായ അവസ്ഥയാണ്  ന്യൂയോർക് സ്റ്റേറ്റ്  അഭിമുഖീകരിക്കുന്നതെന്ന് ഗവർണർ ആൻഡ്രൂ കോമോ അറിയിച്ചു. എന്നിരുന്നാലും , വാക്സിന്റെ വരവ് സ്ഥിതി മാറ്റും. ശുഭവാർത്ത ഉടനെ കേൾക്കാമെന്ന പ്രതീക്ഷയും അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

ക്വാറന്റൈൻ കാലാവധി കുറക്കാം 

ക്വാറന്റൈൻ കാലാവധി 14 ദിവസങ്ങൾ എന്ന നിലവിലെ രീതി മാറ്റി ഏഴു മുതൽ പത്ത് ദിവസങ്ങളാക്കി കുറയ്ക്കാമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് ‌കൺട്രോൾ ആൻഡ് പ്രിവന്ഷന്റെ പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിൽ മികച്ച ആയുധമായ  ക്വാറന്റൈനിങ്, കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് ഇങ്ങനൊരു മാറ്റം.

രണ്ടാഴ്ചത്തെ ക്വാറന്റൈൻ കാലാവധി ആളുകൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ബോധ്യപ്പെട്ടതിന്റെ  അടിസ്ഥാനത്തിൽ കൂടുതൽ സൗകര്യപ്രദമായ സമീപനം കൈക്കൊള്ളുന്നതാകും ഫലപ്രദമെന്ന് വിലയിരുത്തപ്പെടുന്നു. 

ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതിനും മുൻപ് ഉണ്ടായേക്കാവുന്ന വൈറസിന്റെ സാന്നിധ്യം 14 ദിവസങ്ങൾ വരെ തുടരാം എന്നതു കൊണ്ടാണ് നിലവിൽ 14  ദിവസം ക്വാറന്റൈനിൽ കഴിയാൻ നിഷ്കർഷിച്ചിരുന്നത്.  എന്നാൽ, രണ്ടാഴ്ച ഇങ്ങനെ തുടരുന്നത് തങ്ങളുടെ  വരുമാനത്തെ ബാധിക്കുമെന്നോർത്ത് ആളുകളിൽ നല്ലൊരു ശതമാനം സമ്പർക്കം സംബന്ധിച്ച വിവരം വെളിപ്പെടുത്തുന്നതിൽ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് മാറ്റം വരുത്തുന്നത്. 

" ഇതിനും അപകട സാധ്യതയുണ്ടെന്ന് ഞങ്ങൾ സമ്മതിക്കുന്നു. എന്നാലും, വിഷമത  കുറയുമെന്ന് പ്രതീക്ഷയുണ്ട്. ഇത് പകർച്ചവ്യാധിയെ മികച്ചരീതിയിൽ പ്രതിരോധിക്കുക തന്നെ ചെയ്യും. " സിഡിസി ന്യൂസ് ബ്രീഫിങ്ങിന് മുന്നോടിയായി ബുധനാഴ്ച  ഒരു  ഫെഡറൽ ഉദ്യോഗസ്ഥൻ  അഭിപ്രായപ്പെട്ടു.

യാത്രയ്ക്ക് മുൻപും പിൻപും നടത്തേണ്ട പരിശോധനകളെക്കുറിച്ചുള്ള മാർഗ്ഗരേഖകളും സിഡിസി ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. യാത്രയ്ക്ക് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്ക് മുൻപും തിരിച്ചെത്തി മൂന്ന് മുതൽ  അഞ്ച് ദിവസങ്ങൾക്കുള്ളിലും പരിശോധന നടത്തണം. 

ദിവസവും 2000 ൽ അധികം ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്ന രീതിയിൽ രാജ്യത്ത് രോഗം വ്യാപിച്ചത്  താങ്ക്സ്ഗിവിങ്ങുമായി ബന്ധപ്പെട്ട് യാത്രകൾ നടത്തിയതിന്റെ ഫലമായാണെന്നും അവർ പറഞ്ഞു.

US vax tipped to begin before Dec 15; 100mn to get shots by Feb

New York, Dec 3 (IANS) The chief advisor of the US Covid-19 vaccine development programme is confident that at least 100 million people would have got coronavirus shots by the end of February 2021 and this operation would have covered the entire "at risk" population comprising the elderly, frontline workers and those with comorbidities.

Operation Warp Speed chief adviser Moncef Slaoui said he hopes to have emergency use authorization for at least one vaccine by December 10 or 11.

Slaoui pointed to "exceptionally good data" from both the vaccines which have applied for emergency use authorization - Pfizer and Moderna.

He is hoping for a "breakthrough" from a Johnson and Johnson vaccine that has now recruited more than 28,000 subjects.

"Now the breakthrough that we hope with this vaccine is that it's a one shot vaccine, with very fast efficacy achieved and 100 per cent compliance, so to speak, since everybody will get one shot and get the full vaccination schedule."

Warp Speed CEO General Gustave Perna, confirmed his team is ready to ship vaccines "within 24 hours" of approval from the US Food and Drug Administration.

The distribution will be executed by private companies including McKesson Corp., a health care company that has wide experience in the distribution of flu vaccines.

Slaoui reminded Americans that it "will be very important" for everyone who gets the Moderna or the Pfizer vaccine to come back three or four weeks later, to get their second vaccine dose to complete the immunization schedule.

Across the Atlantic, Britain became the first country in the world to authorize a Covid-19 vaccine on Wednesday and is on track to launch its biggest ever vaccination drive within days.

The coronavirus has killed more than 1.4 million people around the world since it first emerged in China, a year ago.

In America, the virus has sickened more than 13.8 million people and killed more than 272,000 by December 2.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക