Image

പത്തു ദിവസങ്ങള്‍, പത്തു ലക്ഷം പ്രേക്ഷകര്‍: എഡ്മന്റണില്‍ നിന്നുള്ള ഹ്രസ്വചിത്രം ആഗോളശ്രദ്ധ നേടുന്നു

Published on 03 December, 2020
പത്തു ദിവസങ്ങള്‍, പത്തു ലക്ഷം പ്രേക്ഷകര്‍: എഡ്മന്റണില്‍ നിന്നുള്ള  ഹ്രസ്വചിത്രം ആഗോളശ്രദ്ധ നേടുന്നു
എഡ്മന്റന്‍: പലരുടെയും നിത്യജീവിതത്തില്‍ സ്വകാര്യമായി അനുഭവയ്ക്കുന്ന ഒരു ശാരീരിക പ്രശ്‌നത്തെ, യഥാര്‍ഥമായി, നര്‍മ്മത്തോടെ അവതരിപ്പിച്ച  ചിത്രം പത്തു ദിവസം കൊണ്ട് യൂട്യൂബില്‍ പത്തു ലക്ഷം പേരാണ് കണ്ടത്. ഒരു വക്കീല്‍ ഓഫീസിലെ ഗുമസ്തനായ കുഞ്ഞുമോന്റെ അടുത്ത് ഒരു സ്ത്രീ വിവാഹമോചന ആവശ്യവുമായി വരുന്നു. വിവാഹമോചനത്തിനുള്ള കാരണം, തന്റെ ഭര്‍ത്താവിന്റെ പരിധിയില്ലാത്ത ഫാര്‍ട്ടിങ്. വിവാഹമോചന കഥ അവിടെ നില്‍ക്കട്ടെ, ഇത് തന്നെയാണ് കുഞ്ഞമോന്റെയും പ്രശ്‌നം. യാത്രക്കിടയിലും, ജോലിയിലും, കുടുംബമൊത്തുള്ള സമയങ്ങളിലും, ഒരിത്തിരി നേരം സ്വകാര്യമായി വേണം ഒന്ന്  "വളി' വിടാന്‍. തനിക്കു മാത്രമല്ല കുടുംബത്തിനും അതൊരു അസ്വസ്ഥതയായി മാറിയപ്പോഴാണ്, കുഞ്ഞുമോന്‍ സുഹൃത്തായ  ഡോക്ടറെ  കാണുന്നത്. തുടര്‍ന്നങ്ങോട്ട്   ജീവിതത്തില്‍ കുറച്ച് മാറ്റങ്ങള്‍ കുഞ്ഞുമോന്‍ കൊണ്ടുവരുന്നു. വിവാഹമോചനത്തിനായി വന്നയാളുടെ കഥയും, കുഞ്ഞുമോന്റെ അവസ്ഥയും ശുഭമായി പര്യവസാനിക്കുന്നു പതിനാറ് മിനിറ്റുള്ള  ഈ ചിത്രത്തില്‍.

മലയാളി കുറച്ച് അസഭ്യതയുടെ ലേബലൊട്ടിച്ചു മാറ്റിനിറുത്തിയ വാക്ക്  തന്നെ സിനിമയുടെ പേരായിട്ടത്  തന്നെ, മലയാളിയുടെ ഒരു കപട സഭ്യത സംസ്കാരത്തിന് കൊടുത്ത ഒരു  അടിയായിരുന്നു. യൂട്യൂബില്‍ ലെ കമ്മെന്റുകളില്‍  ഇതിനെക്കുറിച്ചു പറയാന്‍ ഒരു അവസരം കാത്തിരുന്നെന്ന പോലെയാണ് പ്രേക്ഷകര്‍  കമെന്റുകള്‍ ഇടുന്നത്. സഭ്യതയുടെ നൂല്‍പ്പാലത്തിലൂടെ പോകുന്ന വിഷയത്തെ തികഞ്ഞ കയ്യടക്കത്തോടെയാണ് സിനിമയുടെ രചനയും, സംവിധായകനുമായ  വിഷ്ണു രാജന്‍ കൈകാര്യം ചെയ്തത് .സിനിമയില്‍ കുഞ്ഞുമോനെ അവതരിപ്പിച്ച, സുധീഷ് സ്കറിയ നോര്‍ത്ത് അമേരിക്കയിലെ മലയാളി അഭിനേതാക്കളില്‍ തന്റെ താരസിംഹസാനം ഉറപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 2020 ലെ  ഇന്ത്യ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആല്‍ബെര്‍ട്ടയില്‍, മികച്ചഅഭിനേതാവിനുള്ള അവാര്‍ഡ് സുധീഷിനായിരുന്നു. മികച്ച ചിത്രവും ഇതായിരുന്നു. മറ്റു അഭിനേതാക്കളായ നിമ്മി ജെയിംസ്, പ്രതീക്ഷ സുധീഷ്, ഡിജോ അഗസ്സ്റ്റിന്‍ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കന്‍, എഡിറ്റിംഗ് കിരണ്‍ ദാസ്, സൗണ്ട്  അലക്‌സ്‌പൈകട, ഡിഓപി  ആന്‍ഡ്രൂസ് അലക്‌സ്  എന്നിവരുമാണ്.  

പത്തു ദിവസങ്ങള്‍, പത്തു ലക്ഷം പ്രേക്ഷകര്‍: എഡ്മന്റണില്‍ നിന്നുള്ള  ഹ്രസ്വചിത്രം ആഗോളശ്രദ്ധ നേടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക