Image

മോഹം (കവിത: കലാ സുനില്‍ പരമേശ്വരന്‍)

കലാ സുനില്‍ പരമേശ്വരന്‍ Published on 03 December, 2020
മോഹം (കവിത:  കലാ സുനില്‍ പരമേശ്വരന്‍)
എന്റെ മോഹങ്ങള്‍ക്ക് അതിര്‍ത്തിയില്ല, അര്‍ത്ഥമില്ല

മോഹങ്ങള്‍ തന്‍ ചിറകുമുളപ്പൊട്ടിയില്ല, എനിക്കാവതില്ല
ചിറകെട്ടുവാന്‍ മണ്ണുവില്ല.

കടല്‍ പെറ്റ തീരപോലെയെന്‍ മോഹം
തീരങ്ങള്‍ പുണരുവാന്‍ ഒരുങ്ങുകില്‍ തീരപൊട്ടി തലതല്ലി ഉടഞ്ഞുപോകുന്നു 

എന്‍ പാഴ്കിനാവു പോലവേ
തീരപാകിയ വലം പിരി ശംഖ്
ഉടഞ്ഞുപോകുന്നു, 

മോഹങ്ങള്‍ തന്‍ വിലയെത്രയെന്ന്, മനസ്സാം പൊന്നുതമ്പുരാന്‍ കേഴുന്നു.

പാവ കൂത്താടുന്നു എന്‍ പാഴ് കിനാക്കള്‍ - 
സൂര്യംശു എല്‍ക്കുമ്പോള്‍ മാഞ്ഞു പോകുന്ന മഴവില്ലു പോലവേ

തീരമണഞ്ഞ നക്ഷത്ര മീന്‍ പോലവേ പിടക്കുന്നു എന്‍ മോഹം

ചിതയെരിഞ്ഞടങ്ങുന്നുവേരറ്റുപോയ പേരാലു പോലവേ എന്‍ മോഹം

മുളപ്പെട്ടാതെ മണ്ണില്‍ ലയിച്ച പാഴ് വിത്തു പോലവേ എന്‍ മോഹവും കൂമ്പിയടഞ്ഞു പോയ്

മോഹം കൊണ്ടു ഞാന്‍ ദുരെ തീരം തേടുന്നു വ്യാമോഹമാണെന്നറിഞ്ഞിട്ടും ,
ദൂരെ തീരം അണയുവാന്‍ ഞാന്‍ പായ്കപ്പല്‍ കെട്ടുന്നു, വെറുതെ .....

മോഹം (കവിത:  കലാ സുനില്‍ പരമേശ്വരന്‍)
Join WhatsApp News
രാജു തോമസ് 2020-12-03 13:00:44
ഇക്കുറി ശരിയായില്ല. സന്ധിയും സമാസവും നോക്കണ്ടേ! ചേർന്നുപോകേണ്ട പദങ്ങൾ മാറിനിൽക്കുമ്പോൾ അർത്ഥം മനസ്സിലാക്കാൻ വിഷമമുണ്ടാവും.ഇവിടെ ശരിക്കുംവേണ്ട സമസ്തപദങ്ങൾക്ക് ചില ഉദാഹരണങ്ങൾ: മോഹങ്ങൾതൻ, മോഹങ്ങൾകൊണ്ട്, പാവക്കൂത്താടുന്നു, പാഴ്വിത്തുപോലവെ.
വിദ്യാധരൻ 2020-12-03 18:39:22
കവിത കുറിക്കുമ്പോൾ ലയവും താളവും വൃത്തവും ഒക്കെ. ഒരു ഗാനത്തിലെ രാഗം പോലെ എനിക്കും ഇഷ്ട്മാണ്. കാരണം അത് മനുഷ്യരുടെ മനോവികാരവുമായി ബന്ധപെട്ടിരിക്കുന്നു . പക്ഷെ നിങ്ങളുടെ ഈ കവിതയിൽ ഞാൻ ആ മാനദണ്ഡത്തെ അവഗണിച്ചു കളഞ്ഞു. കാരണം മനുഷ്യമോഹവും അതിന്റെ സഫലീകരിക്കാത്ത അവസ്ഥയെയും വളരെ വ്യക്തതയോടെ നിങ്ങൾ നിങ്ങളുടെ കവിതയിലെ വരികളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.അതിൽ നൈസർഗ്ഗികമായ നിങ്ങളുടെ വികാരത്തിന്റെ തുടിപ്പുകൾ ഉണ്ട് . നിങ്ങളുടെ കവിതയിലെ ആശയം, നിങ്ങളുടെ വികാരങ്ങളെ ഒപ്പിയെടുത്തു ഓരോ വരികളിലും ത്രസിക്കുന്നത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ്. മോഹം; ഹ ! അത് എത്ര സഫലീകരിക്കാത്ത ഒരു മോഹമാണ്. ചിലരുടെ മോഹങ്ങൾക്ക് ചിറകു മുളയ്ക്കുന്നു; ചിലർക്ക് മോഹങ്ങൾ ഉണ്ടെങ്കിലും അതിന് ചിറകു മുളയ്ക്കുന്നില്ല . മറ്റു ചിലർക്ക് അത് കെട്ടിപ്പൊക്കാൻ ആവശ്യത്തിന് മണ്ണുണ്ട് . എന്നാൽ മറ്റുചലർക്ക് ഒരു ഇറ്റ്‌ ഭൂമിപോലും ഇല്ല . മോഹങ്ങൾ ചിലപ്പോൾ എ. ആർ. രാജരാജവർമമയുടെ കവിതാശകലത്തിലെ എന്നപോലെയാണ ക്ഷണഭംഗുരമാണ്. . "രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടുമുഷ സ്സെ ങ്ങും പ്രകാശിച്ചിടും, ദേവൻ സൂര്യനുദിക്കുമിക്കമലവും കാലേ വിടർന്നീടുമേ ഏവം മൊട്ടിനകത്തിരുന്നളി മനോ രാജ്യം തുടർന്നിടവേ ദൈവത്തിൻ മാനമാരു കണ്ടു ! പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം " -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക