Image

സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയത്തിലേക്ക്

Published on 03 December, 2020
സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയത്തിലേക്ക്

ടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനിസ്ക്രീനിലൂടെയാണ് താരപുത്രി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങള്‍ ഒന്നിക്കുന്ന സീരിയലിലാണ് വൈഷ്ണവി എത്തുന്നത്.

കൈയെത്തും ദൂരത്ത് എന്നാണ് സീരിയലിന്റെ പേര്. കനക ദുര്‍ഗ എന്നാണ് കഥാപാത്രത്തിന്റെ പേര്. നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. പ്രശസ്ത നടി ലാവണ്യ നായരും ഈ സീരിയലില്‍ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സായികുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. 2007 ല്‍ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടന്‍ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു.

സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക