Image

കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ച് യുവതിയുടെ പ്രതികാരം

Published on 03 December, 2020
കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ച് യുവതിയുടെ പ്രതികാരം
പട്‌ന: കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച് കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ച് യുവതിയുടെ പ്രതികാരം. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ച കാമുകന്‍റെ വീട്ടിലെത്തിയാണ് യുവതി കൃത്യം നിര്‍വഹിച്ചത്. ബിഹാറിലെ പാട്‌നയിലാണ് സംഭവം.

ഡിസംബര്‍ ഒന്നിനാണ് ?ഗോപാല്‍ റാം എന്ന യുവാവ് ശേഖ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ?ഗോപാലിന്‍റെ ?ഗ്രാമമായ മോറ തലബിലേക്ക് തിരികെയെത്തി. ഗോപാല്‍ റാമിന്‍റെ സഹോദരിയുടെ സുഹൃത്ത് കൂടിയായ യുവതി സൗഹൃദം നടിച്ച് ?ഗോപാലിന്‍റെ വീട്ടില്‍ വിവാഹ സല്‍ക്കാര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. രാത്രി എല്ലാവരും ഉറങ്ങിയ സമയത്ത് ?ഗോപാലിന്‍റെ മുറിയില്‍ കയറി ഭാര്യയുടെ മുടി മുറിക്കുകയും കണ്ണില്‍ ഫെവി ക്വിക്ക് ഒഴിക്കുകയായിരുന്നു.

കണ്ണ് നീറിപ്പുകഞ്ഞ വേദനയില്‍ നവവധു ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് ഓടിവന്ന വീട്ടുകാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ പിടികൂടുകയും ചെയ്തു. ഒരു രാത്രി മുഴുവന്‍ വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷമാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.

ബിഹാറിലെ സാദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നവവധു. കണ്ണില്‍ ?ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക