കേരളത്തില്‍ മരിച്ച മലയാളിയുടെ സംസ്‌കാരം അയര്‍ലന്‍ഡില്‍
EUROPE
07-Dec-2020
EUROPE
07-Dec-2020

ഡബ്ലിന്‍:അങ്കമാലിയില്‍ നിര്യാതനായ പാറേക്കാട്ടില്‍ സജി സെബാസ്റ്റ്യ(45) ന്റെ സംസ്‌കാരം ഡിസംബര്‍ 7 ന് (തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിന് അയര്‍ലന്‍ഡിലെ ഡണ്‍ഡാല്‍ക്ക് കില്‍ക്കുറി സെന്റ് ബ്രിജിത് ദേവാലയത്തില്‍ നടക്കും . സംസ്‌കാര ശുശ്രുഷകള്‍ക്ക് ഫാ. വിനോദ് തെന്നാട്ടില്‍ കാര്‍മികത്വം വഹിക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ മൃതദേഹം ഡണ്‍ഡാല്‍ക്കില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
ഡണ്‍ഡാല്‍ക്ക് സെന്റ് ഒലിവര്‍ നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സായിരുന്ന സജി കഴിഞ്ഞ പതിനേഴു വര്‍ഷമായി അയര്‍ലന്‍ഡില്‍ ആയിരുന്നു താമസം. മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി അവധിയെടുത്തു നാട്ടിലെത്തിയതായിരുന്നു സജി. രോഗബാധിതനായ പിതാവിനൊപ്പം അങ്കമാലിയിലുള്ള വീട്ടില്‍ കിടന്നുറങ്ങവെ നവംബര്‍ 13 നാണ് സജി ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചത്.
അങ്കമാലി വളവിറോഡ് പാറേക്കാട്ടില്‍ സെബാസ്റ്റ്യന്‍ - മേരി ദന്പതികളുടെ മകനാണ്. ഭാര്യ: ജെന്നി കുര്യന്‍ (സ്റ്റാഫ് നഴ്‌സ്,സെന്റ് ഒലിവര്‍ എച്ച് എസ് ഇ നഴ്‌സിംഗ് ഹോം,ഡണ്‍ഡാല്‍ക്ക്) മലയാറ്റൂര്‍ നെടുംങ്കണ്ടത്തില്‍ കുടുംബാംഗം. മക്കള്‍ പാട്രിക്, ജെറാള്‍ഡ്,അലക്‌സ്. സഹോദരങ്ങള്‍: ഫാ. അജി സെബാസ്റ്റ്യന്‍ പാറേക്കാട്ടില്‍ (കാനഡ),അമല്‍ സെബാസ്റ്റ്യന്‍ (ഓസ്‌ട്രേലിയ).
സഹോദരി റെജി സെബാസ്റ്റ്യന്‍ ആറുവര്‍ഷം മുന്‍പ് നവംബര്‍ 18 നു അയര്‍ലന്‍ഡില്‍ ഹ്യദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു.സഹോദരിയുടെ ചരമവാര്‍ഷികത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നവംബര്‍ 13 നു സജിയെത്തേടി മരണമെത്തിയത്.
നാട്ടില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ആദ്യമായാണ് അയര്‍ലന്‍ഡിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുവരുന്നത്.
റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments