image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് ഡിസംബര്‍ 12 ന് തിരി തെളിയും

EUROPE 12-Dec-2020
EUROPE 12-Dec-2020
Share
image


ലണ്ടന്‍: യശഃശരീരനായ സംഗീത ചക്രവര്‍ത്തി എസ്ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, പതിനൊന്നാമത് യുക്മ ദേശീയ കലാമേള എസ്പിബി വെര്‍ച്വല്‍ നഗറില്‍ ഡിസംബര്‍ 12 ന് (ശനി) തിരി തെളിയും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടക്കുന്ന യുക്മ ദേശീയ മേള പ്രവാസ ലോകത്തിന് വേറിട്ട അനുഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

പ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ആണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടകന്‍. മേളപ്പെരുക്കങ്ങളുടെ തമ്പുരാനായ ശ്രീ പെരുവനം കുട്ടന്‍ മാരാര്‍ 2011 ല്‍ പത്മശ്രീ അവാര്‍ഡിന് സമ്മാനിതനാകുകവഴി ഒരു രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങിയ ഗുരുതുല്യനായ കലാകാരനാണ്.

യു കെ സമയം രാവിലെ 11 ന് (ഇന്ത്യന്‍ സമയം വൈകുന്നേരം 4.30) നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ മഞ്ജു സുനില്‍ അവതരിപ്പിക്കുന്ന രംഗപൂജയോടുകൂടി സമാരംഭിക്കും. സൂര്യ ടിവിയിലൂടെ അവതാരകയായി ശ്രദ്ധേയയായ യുകെ യിലെ അറിയപ്പെടുന്ന നര്‍ത്തകിയും അവതാരകയുമായ ദീപ നായര്‍ ആണ് അവതരണത്തിന്റെ മികവുമായി ദേശീയ കലാമേളയ്ക്ക് മിഴിവേകാന്‍ എത്തുന്നത്.

ഡിസംബര്‍ 12 മുതല്‍ 19 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന രീതിയിലാണ് യുക്മ ദേശീയ കലാമേള മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജായ UUKMA യിലൂടെയാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്. വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാര്‍ഥികളാണ് മേളയില്‍ മാറ്റുരക്കുന്നത്.

ഉദ്ഘാടന വേദിയില്‍ യുക്മ കലണ്ടര്‍ 2021 ന്റെ പ്രകാശനവും നടക്കും. 2021ലെ എല്ലാ മാസങ്ങളിലും, യുക്മ കലണ്ടര്‍ ഉപയോഗിക്കുന്നവരില്‍നിന്നും ഓരോ ഭാഗ്യശാലികളെ കണ്ടെത്തുന്ന പുതുമയാര്‍ന്ന ഒരു സമ്മാന പദ്ധതിയും സൗജന്യമായിത്തന്നെ യുക്മ ഇതോടൊപ്പം ഒരുക്കുന്നുണ്ട്.

ബ്രാന്‍ഡ്ന്യൂ Peugeot 108 കാര്‍ ഒന്നാം സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് യുക്മ നടത്തിയ യു - ഗ്രാന്‍ഡ് ലോട്ടറിയുടെ സ്വര്‍ണനാണയ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ, യുക്മ യു ഗ്രാന്‍ഡ് ലോട്ടറിയുടെ എല്ലാ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുകെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വീസസ് ആണ്.

വെര്‍ച്വല്‍ പ്ലാറ്റ്ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള നിങ്ങളുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോള്‍, അതിനെ സഹര്‍ഷം ഏറ്റെടുക്കണമെന്നും മത്സരാര്‍ഥികളെ ഹൃദയപൂര്‍വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ കലാമേള കോഓര്‍ഡിനേറ്റര്‍ അഡ്.വ എബി സെബാസ്റ്റ്യന്‍, കണ്‍വീനര്‍മാരായ ലിറ്റി ജിജോ, സാജന്‍ സത്യന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Please tune in our Facebook page UUKMA at 11:00 am GMT (4:30 pm IST) TODAY - Saturday 12th December 2020 for the most spectacular inaugural ceremony of UUKMA National Kalamela

റിപ്പോര്‍ട്ട്: സജീഷ് ടോം



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ജര്‍മനിയില്‍ മ്യൂട്ടേഷനുകളുടെ വ്യാപനത്തില്‍ കുറവ്
ലണ്ടനില്‍ യാക്കോബായ സുറിയാനി സഭയുടെ നോന്പുകാല കണ്‍വന്‍ഷന്‍
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവിശേഷവല്‍ക്കരണ മഹാസംഗമം മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
സൗജന്യ സമ്മാന വാഗ്ദാനവുമായി യുക്മ കലണ്ടര്‍ വിതരണം പൂര്‍ത്തിയായി
ആഗോള വക്‌സിന്‍ വിതരണത്തിന് ജര്‍മനി ഒന്നര ബില്യന്‍ കൂടി നല്‍കി
കോവിഡ് 19: പരിഭ്രമിക്കേണ്ടെന്ന് മെര്‍ക്കല്‍
സ്‌നേഹാദ്രസ്മരണകളുണര്‍ത്തിയ 'സ്‌നേഹകൂട്ടായ്മ'
'ഗ്ലോറിയ - 2020' ഓണ്‍ലൈന്‍ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
സെഹിയോനില്‍ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27ന്
ത്രേസ്യാമ്മ ദേവസി ശ്രാമ്പിക്കല്‍ നിര്യാതയായി
ഡബ്ലിന്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ അത്മായ നേതൃത്വം
യൂറോപ്പില്‍ അതിര്‍ത്തികള്‍ വീണ്ടും അടയുന്നു
നോന്പുകാല കണ്‍വന്‍ഷന്‍
മേരിക്കുട്ടി നരിതൂക്കില്‍ നിര്യാതയായി
പ്രണയാര്‍ദ്രം ; നാടക രൂപം തയാറായി
ചേട്ടാ ചെറുക്കന്‍ ഐടിയാ പുസ്തകപ്രകാശനം ഞായറാഴ്ച
കോവിഡ് 19 കെന്റ് വൈറസ് വേരിയന്റ് ലോകത്തെ വിഴുങ്ങിയേക്കും
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു
രണ്ടാം ശനിയാഴ്ച്ച കണ്‍വന്‍ഷന്‍ 13 ന്
'യേശു ഏക രക്ഷകന്‍'അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രത്യേക ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫെബ്രുവരി 15 മുതല്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut