രൂപം മാറിയ വൈറസ് ഇംഗ്ലണ്ടില്‍ ഭീതി പടര്‍ത്തുന്നു
EUROPE
16-Dec-2020
EUROPE
16-Dec-2020

ലണ്ടന്‍: കൊറോണ വൈറസിന്റെ പുതിയ രൂപം ഇംഗ്ലണ്ടില്‍ വ്യാപമാകിയ പടരുന്നതായി സംശയം. വൈറസിന്റെ പുതിയ രൂപത്തെ ഇംഗ്ലണ്ടില്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ക്രമാതീതമായ രോഗപ്പകര്‍ച്ചയ്ക്കു കാരണം ഇതാണെന്ന സംശയം ബലപ്പെടുകയാണ്.
ഇത്തരം വൈറസ് അതിവേഗം രോഗം പടര്‍ത്തുന്നതാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ പുതിയ വൈറസ് അതിവേഗം വ്യാപിക്കുന്നതായാണ് കണ്ടെത്തല്‍.
അതേസമയം, ജനിതകവ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ കോവിഡിന് കാരണമായ വൈറസിനെക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയെ വിവരം ധരിപ്പിച്ചതായും നിലവില്‍ നല്‍കി തുടങ്ങിയ വാക്‌സിന്‍ പുതിയ വൈറസിനെതിരെ ഫലപ്രദമാകുമോയെന്ന് ആശങ്കയുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു. പുതുതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഹാന്‍കോക് പറയുന്നു. കോവിഡ് വ്യാപനം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ ലണ്ടനില്‍ ബുധനാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. തിയറ്ററുകളും പബ്ബുകളും റസ്റ്റാറന്റുകളും വീണ്ടും അടച്ചിടും.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments