എന്‍ ക്രിസ്റ്റോ (EnChristo) 2020 ഫാമിലി മീറ്റ് ഡിസംബര്‍ 20 ന്
EUROPE
18-Dec-2020
EUROPE
18-Dec-2020

ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ, യുകെ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍, ഡിസംബര്‍ 20 ന് (ഞായര്‍) വൈകുന്നേരം യുകെ സമയം വൈകുന്നേരം 5 ന് എന്‍ ക്രിസ്റ്റോ (ക്രിസ്തുവില്‍) ക്രിസ്മസ് ഫാമിലി മീറ്റ്, ഓണ്‍ലൈന്‍ ലൈവായി നടത്തുന്നു.
ഫാ.എബ്രഹാം ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ ആമുഖ പ്രാര്‍ഥനയും ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷ പ്രസംഗവും നടത്തും. പരി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ക്രിസ്മസ് സന്ദേശവും നല്‍കും.
പരിപാടി മദ്ധ്യേ പരി.പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മഹാപുരോഹിത സന്ദേശം നല്‍കും. പ്രത്യേക ക്ഷണിതാവായി, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഭിമാനമായ പ്രമുഖ ഗായിക ശ്രേയ അന്ന ജോസഫ് അവതരിപ്പിക്കുന്ന ഗാനവും ഉണ്ടായിരിക്കും.
ഭദ്രാസനത്തിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ ക്രിസ്മസ് പരിപാടികളും എന്‍ക്രിസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണിയോടുകൂടി ഓണ്‍ലൈന്‍ ലൈവ് ഇവന്റ് സമാപിക്കുമെന്ന് ഭദ്രാസനത്തിന്റെ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments