കാലങ്ങളായി തിരച്ചിലിൽ ആണ് ഇരുണ്ടവഴികളിലൂടെ ആ യാത്രയിൽ മൂന്നാമത്തെ മണിയും മുഴങ്ങി ഒടുവിലിന്നാണ് കറുത്തപൂക്കൾക്കിടയിലേക്ക് എത്തപ്പെട്ടത് കറുത്ത പൂക്കളോട് ചേർന്നിരുന്നകരിഞ്ഞ ഹൃദയം നോക്കി മന്ദഹസിച്ചു നാലാമത്തെ മണിമുഴങ്ങിയാൽ അതൊരുവെളുത്ത പൂവായ് പുനർജനിക്കും അന്നൊരു കരിഞ്ഞ ഹൃദയം ആ വെളുത്ത പൂവിനെ നോക്കി പുഞ്ചിരിക്കും ഈ കളിയിൽ ജയവുമില്ല തോൽവിയുമില്ല അവർ പുഞ്ചിരിക്കും മന്ദഹസിക്കും ഇതൊരു കളിമാത്രമാണെന്നറിയുമ്പോഴേക്കും തന്റെ തിരച്ചിൽ എന്തിനുവേണ്ടിയാണെന്നും അവർ കണ്ടെത്തിയിട്ടുണ്ടാകും പരിപൂർണമായ ഒരു തിരിച്ചറിവ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല