Image

മിനിമം റഫറല്‍ ശമ്പളം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിയ്ക്കുക : നവയുഗം.

Published on 29 December, 2020
മിനിമം റഫറല്‍ ശമ്പളം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിയ്ക്കുക : നവയുഗം.
ദമ്മാം: വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആദ്യമായി ജോലിയ്ക്ക് പോകുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കേണ്ട മിനിമം റഫറല്‍ ശമ്പളം വെട്ടിക്കുറച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി അടിയന്തരമായി പിന്‍വലിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

സെപ്റ്റംബര്‍ മാസത്തില്‍ ഇറക്കിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സര്‍ക്കുലര്‍ പ്രകാരം, ഖത്തര്‍, ബഹറിന്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ 200 ഡോളറും, കുവൈറ്റില്‍ 245 ഡോളറും, സൗദിയില്‍ 324 ഡോളറുമായാണ് മിനിമം റഫറല്‍ ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. മുന്‍പുണ്ടായിരുന്ന മിനിമം റഫറല്‍ ശമ്പളത്തേക്കാള്‍ കുറവാണു ഇത്. കോവിഡ് രോഗബാധയുടെ മറവില്‍ വിദേശ തൊഴില്‍ദാതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിയ്ക്കുന്നത്. കടുത്ത പ്രവാസിദ്രോഹ നടപടിയാണ് ഇതെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആരോപിച്ചു.

കോവിഡ് കാരണം ലക്ഷക്കണക്കിന് പ്രവാസികള്‍ സാമ്പത്തികമായി പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു നടപടിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത് ഏറെ പ്രതിഷേധാര്‍ഹമാണ്. അടിയന്തരമായി വെട്ടിക്കുറച്ച മിനിമം റഫറല്‍ ശമ്പളം  പുനഃസ്ഥാപിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക