Image

പുതുവത്സരത്തിലേക്കുറ്റു നോക്കുമ്പോള്‍! (ജോണ്‍ ഇളമത)

Published on 31 December, 2020
പുതുവത്സരത്തിലേക്കുറ്റു നോക്കുമ്പോള്‍! (ജോണ്‍ ഇളമത)
ആരും ഭാവി പ്രവചിക്കാതിരുന്ന ഒരാണ്ട് നമ്മെ കടന്നുപോകുകയാണ്,''2020!'' ഒരു മൂന്നാം ലോകമഹായുദ്ധത്തന്‍െറ നി്ശ്ശബ്ദമായ പ്രതീതി ഉണര്‍ത്തി. ഒരുപക്ഷേ ,ഒരു മഹായുദ്ധത്തേക്കാള്‍ ഭീകരമായി, മാരകമായി.ലക്ഷങ്ങള്‍ മരണപ്പെട്ടു. ചൈനയിലെ വൂഹാനില്‍ നിന്നു വീശിയ മാരകവിഷവായൂ, സൂനാമി കണക്കെ ഭൂമിയെ വിഴുങ്ങി. ഭൂഖന്ധങ്ങള്‍ വിറച്ചു.ബന്ധങ്ങള്‍ അറ്റുവീണു. പുതിയ പ്രമാണങ്ങള്‍ എഴുതപ്പെട്ടു. മുഖംമൂടി ധരിച്ച മനുഷ്യര്‍, കൈയ്‌നുറ ധരിച്ചവര്‍.അവര്‍ അകലം പാലിച്ചു. മരണദൂതന്‍ എങ്ങും പാഞ്ഞുനടന്നു.വിറങ്ങലിച്ച മനുഷ്യര്‍ നിസ്സഹായരായി പകച്ചുനിന്നു.ആര്‍ക്കാരെ കുറ്റപ്പെടുത്താനാകും,ആരാണുത്തരവാദികള്‍, ആര്‍ക്കുമറിയില്ല!

സാമൂഹ്യനിയമങ്ങള്‍ പൊളിച്ചെഴുതപ്പെട്ടു. വിവാഹം ,മരണം,ആദ്ധ്യാത്മികം,രാഷ്ട്രീയം,ഇവയൊക്കെ പുതിയ മാനദണ്ഡങ്ങള്‍ തേടി.എന്തിന് സാമൂഹ്യബന്ധങ്ങളള്‍ തന്നെശിഥിലമായി. ഭൂമിയില്‍ മനുഷ്യര്‍ അന്യഗ്രഹജീവികളായി.തൊട്ടുകൂടായ്മ നമ്മെ കാണാമറയത്ത് ജീവിക്കാന്‍ പഠിപ്പിച്ചു.അയിത്തം എവിടയും! അയിത്തം,ഭൃഷ്ടുകല്പ്പിച്ച് ജാതിവ്യവസ്തകളിലൂടെ വേര്‍തിരിച്ച് മതില്‍കെട്ടി നിര്‍ത്തിയ മനുഷ്യകുലത്തെ ''കൊറോണ''എന്ന മഹാമാരി,സോഷ്യലിസ്റ്റ് വ്യവസ്ഥിതി പഠിപ്പിച്ചു.കുബേരനും, കുചേലനും,വെളുത്തവനും, കറുത്തവനുംസവര്‍ണ്ണനും,അവര്‍ണ്ണനും, ഒരേ നീതി എന്ന ന്യായപ്രമാണം നിലവില്‍ വന്നു.ആ മഹാശയം പഠിപ്പിക്കാന്‍ വേണ്ടി മഹാമാരി ചേരികളില്‍ നിന്ന് പുറപ്പെട്ട് കൊട്ടാരങ്ങള്‍ വരെ എത്തി.രാജാക്കന്മര്‍ വിറച്ചു നിന്നു.അവര്‍ ഒന്നായി പറഞ്ഞു.ഒന്നിച്ചു നില്‍ക്കൂ! നമ്മള്‍ ഒന്നാണ്,ഒന്നിച്ച്ു പൊരുതാം.ഇതുവരെ കേള്‍ക്കാതിരുന്ന വേദാന്തം! ഖജനാവുകള്‍ തുറന്ന് രാഷ്ട്രത്തലവന്മാര്‍ ശാസ്ത്രലോകത്തിനു മുമ്പില്‍ കൈകൂപ്പി നിന്നു.ശാസ്ത്രത്തിന്‍െറ വിരല്‍തുമ്പില്‍ മഹാമാരി കറങ്ങി. വാക്‌സീന്‍ ഒന്നൊന്നായി കടന്നു വരുന്നു,ഫൈസര്‍,മെഡോണ,ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍, ആസ്ട്രാസെനികാ, നോവാക്‌സ്,ബയോടെക്, അങ്ങഅെങ്ങനെ.ആദ്യത്തെ രണ്ടു വാക്‌സീനുകള്‍ക്ക് അനുമതി.അവ പ്രവര്‍ത്തിച്ചുവരുന്നു.എന്താകാം ഫലം,എത്രകാലം കാത്തിരക്കണം! ഇന്നും അനിശ്ചിതത്തന്‍െറയും,പ്രതീക്ഷയുടേയും നാളുകള്‍ നീളുന്നു.

പ്രതിസന്ധികളില്‍ തളാരാതെ ഒരു പുതുവര്‍ഷത്തിനുവേണ്ടി,പുതിയുഗത്തിനുവേണ്ടി ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം.ചരിത്രത്തിലേക്ക് നോക്കുബോള്‍ കഴിഞ്ഞുപോയ കുറേ കാലങ്ങള്‍ നമ്മെ വിസ്മയഭരിതരാക്കുന്നു.എത്ര സുനാമികളെയും,മഹാമാരികളെയും മനുഷ്യകുലം അതിജീവിച്ചു.ആദിയില്‍ മഹാശൈത്യത്തിലൂടെയും, ശിലായുഗങ്ങളിലൂടെയും,കടന്നുവന്ന മനുഷ്യരാശിയുടെ കഥ അത്ഭുതങ്ങളോടെ നമ്മുക്കുമുമ്പില്‍ മിന്നമറയുന്നു.നാം കാലങ്ങളെ അതിജീവിച്ച്ു. ബ്ലാാക് ഡിസീസ്, സ്പാനിഷ്ഫഌ, ഒടുവില്‍ എബോളാ,എയിഡ്‌സ്,സാര്‍സ്,എലിപനി
 ഡങ്കിപനി, വെസ്റ്റ്‌നൈല്‍ വൈറസ്, നിപ്പ തുടങ്ങി നിരവധി പകര്‍ച്ചവ്യാധികള്‍ല്‍ ഇവകള്‍ മനുഷ്യരാശിയെ വിറപ്പിച്ചു,മരണകാഹളമൂതി. ആന്‍റിബയോടിക്,വാക്‌സിന്‍ എന്നിവകൊണ്ട് നാം അതിനെയൊക്കെ അതിജീവിച്ചു.ഇന്നും ആ യുദ്ധം തുടരുന്നു,മനുഷ്യനും,പ്രകൃതിയുമായി എന്നു തീര്‍ത്തും പറയാനാകുമോ! അതോ മനുഷ്യനും ,മനുഷ്യനുമായ യുദ്ധമോ!

എല്ലാ ചോദ്യങ്ങള്‍ക്കും ഒരേ ഒരുഉത്തരം. മനുഷ്യബുദ്ധിക്കതീതമായ മിസ്ട്രി എന്നു പറയാനെ നമ്മുക്കാകൂ. അവിടെ ചോദ്യവും, ഉത്തരവും കെട്ടുപിണയുന്നു.എങ്കിലും നമ്മുക്ക് ശുഭപ്രതീക്ഷകളോടെ കാത്തിരിക്കാം.നല്ല ഒരു പുതുവര്‍ഷത്തിനുവേണ്ടി.പ്രതീക്ഷ നമ്മെ ഉത്സാഹഭരിതരാക്കട്ടെ.!''ഭീരൂ പലപ്രാവശ്യം മരിക്കുന്നു, ധീരന്‍ ഒരിക്കലേ മരിക്കൂ'', എന്ന സോക്രട്ടീസിന്‍െറ തത്വചിന്ത നമ്മേ പുതിയ നൂറ്റാണ്ടിലേക്ക് കൈപിടിച്ചുയര്‍ത്തട്ടെ, ഉത്സാഹഭരിതരാക്കട്ടെ!!

പുതുവത്സാരാശംസകള്‍!, ഏവര്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക