Image

മാസ്റ്ററിലെ ചോര്‍ന്ന രംഗങ്ങള്‍ പങ്കുവെച്ച 400 വെബ്സൈറ്റുകള്‍ക്ക് വിലക്ക്

Published on 12 January, 2021
മാസ്റ്ററിലെ ചോര്‍ന്ന രംഗങ്ങള്‍ പങ്കുവെച്ച 400 വെബ്സൈറ്റുകള്‍ക്ക് വിലക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കവേ ദളപതി വിജയ് ചിത്രം മാസ്റ്ററിലെ രംഗങ്ങള്‍ ചോര്‍ന്നതില്‍ കര്‍ക്കശ നടപടിയുമായി മദ്രാസ് ഹൈക്കോടതി. 400 ഓളം വെബ്സൈറ്റുകള്‍ നിരോധിച്ച കോടതി . രംഗങ്ങള്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ എക്കൌണ്ടുകള്‍ പൂട്ടാനും ഉത്തരവിട്ടു.


 ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍, എയര്‍ടെല്‍, ജിയോ, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് നിരോധിച്ച വെബ്സൈറ്റുകളിലേക്കുള്ള സേവനം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. വിതരണക്കാര്‍ക്കായി നടത്തിയ പ്രദര്‍ശനത്തിനിടെ ചില രംഗങ്ങള്‍ ചോര്‍ത്തപ്പെടുകായിയിരുന്നു എന്നാണ് സൂചന. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ മാസ്റ്റര്‍ കൊറോണയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ തിയറ്റര്‍ റിലീസ് ആണ്.


വിജയ്‌യുടെ ഇന്‍ട്രോ, ക്ലൈമാക്‌സ് രംഗങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള രംഗങ്ങളാണ് വിവിധ വെബ്സൈറ്റുകളില്‍ എത്തിയത് എന്നാണ് വിവരം, നിര്‍മാതാക്കള്‍ ഉടന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 'ഒന്നര വര്‍ഷത്തെ അദ്ധ്വാന ഫലമാണ് മാസ്റ്റര്‍. പ്രേക്ഷകര്‍ ചിത്രം തിയേറ്ററില്‍ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവു ചെയ്ത് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം' എന്ന് ലൊകേഷ് കനകരാജ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക