Image

ആരെയും ഫേസ് ചെയ്യാന്‍ കഴിയാതെ ഒരു പുതപ്പിനുള്ളില്‍ മൂടിപുതച്ചിരുന്ന ആ ദിവസങ്ങള്‍!; മേഘ്‌ന വിന്‍സെന്റ്

Published on 15 January, 2021
ആരെയും ഫേസ് ചെയ്യാന്‍ കഴിയാതെ ഒരു പുതപ്പിനുള്ളില്‍ മൂടിപുതച്ചിരുന്ന ആ ദിവസങ്ങള്‍!;  മേഘ്‌ന വിന്‍സെന്റ്

ആരാധകരുടെ   ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് നടി മേഘ്‌ന വിന്‍സെന്‍്റ്. മലയാളത്തിലേക്ക് വരുന്നുണ്ടോ, വിഷാദത്തെ എങ്ങനെയാണ് മറികടന്നത് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പുതിയ വീഡിയോയിലൂടെ മേഘ്‌ന വെളിപ്പെടുത്തി. 


ഒപ്പം തമിഴിലെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും പ്രഖ്യാപിച്ചിരുന്നു.

ഞാന്‍ എവിടെയാണെന്ന് കൂടുതല്‍ പേരും ചോദിക്കുന്നുണ്ട്. ഞാന്‍ ചെന്നൈയിലാണ്. ചേച്ചി അഭിനയം നിര്‍ത്തിയോ, മലയാളത്തിലേക്ക് എന്നാണ് വരുന്നതെന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. 


അങ്ങനെ ചോദിക്കുന്നവരോട് വലിയൊരു നന്ദി. ഞാനിപ്പോഴും നിങ്ങളുടെ മനസില്‍ ഉള്ളത് കൊണ്ടാണല്ലോ അങ്ങനെ ചോദിക്കന്നത്. തീര്‍ച്ചയായും എത്രയും വേഗം ഞാന്‍ മലയാളം സീരിയലിലേക്ക് വരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാമെന്നാണ് മേഘ്‌ന പറയുന്നത്.


ഒരുപാട് ആളുകള്‍ തന്നോട് ചോദിച്ച മറ്റൊരു കാര്യമാണ്, ഞാന്‍ എങ്ങനെ ഡിപ്രെഷനെ അതിജീവിച്ചു എന്നത്. എനിക്ക് അത് പറയാന്‍ അറിയില്ല. വാക്കുകളില്‍ ഒതുങ്ങുകയില്ല. ആളുകളെ ഫേസ് ചെയ്യാനാകാതെ ഞാന്‍ ഫുള്‍ ടൈം ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരിക്കുകയായിരുന്നു. ആരെങ്കിലും വന്നാല്‍ തന്നെ എനിക്ക് അവരെ നോക്കാന്‍ പോലും സാധിച്ചിരുന്നില്ല.


ആ അവസ്ഥ ഫേസ് ചെയ്തവര്‍ക്കെല്ലാം അതില്‍ നിന്നും പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടാവും. പക്ഷേ പുറത്തു കടക്കുക എന്നത് അത്ര ഈസിയായ കാര്യം അല്ല. ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് വാക്കുകളിലൂടെയല്ല, വീഡിയോയിലൂടെ കാണിക്കണമെന്നാണ് ആഗ്രഹമെന്ന് മേഘ്‌ന പറയുന്നു. എത്രയും വേഗം അതൊരു വീഡിയോയായി ഞാന്‍ ഇട്ടേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക