Image

നാലു വര്‍ഷത്തിന് ശേഷം ഷേണോയ്സ് തിയറ്റര്‍ തുറക്കുന്നു; ആദ്യ ചിത്രം ദ പ്രീസ്റ്റ്

Published on 16 January, 2021
നാലു വര്‍ഷത്തിന് ശേഷം ഷേണോയ്സ് തിയറ്റര്‍ തുറക്കുന്നു; ആദ്യ ചിത്രം ദ പ്രീസ്റ്റ്

റണാകുളത്തെ പ്രമുഖ തിയറ്റര്‍ -- ഷേണോയ്സ്  നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തുറക്കുന്നു. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് ആണ് നവീകരിച്ചതിയറ്ററില്‍ ആദ്യമായി പ്രദര്‍ശനത്തിന് എത്തുന്നത്.  


ചിത്രത്തിന്റെ പോസ്റ്റര്‍ ഷേണോയ്സില്‍ ഉയര്‍ന്നു കഴിഞ്ഞു. പ്രിയ തിയറ്റര്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികള്‍. ഫെബ്രുവരി നാലിനാണ് ദ പ്രീസ്റ്റ് റിലീസിന് എത്തുന്നത്.


മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. നവാഗതനായ ജോസഫീന്‍ ടി ചാക്കോയാണ് സംവിധാനം. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്


.മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ് കൂടിയാണിത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക