Image

98ാം വയസില്‍ കോവിഡിനെ അതിജീവിച്ച്‌ മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍

Published on 18 January, 2021
98ാം വയസില്‍ കോവിഡിനെ അതിജീവിച്ച്‌ മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍

കോവിഡിനെ അതിജീവിച്ച്‌ മലയാള സിനിമയുടെ പ്രിയ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി. 98-ാം വയസിലാണ് അദ്ദേഹം കോവിഡ് മഹാമാരിയെ അതിജീവിച്ചത്. 


കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ കോവിഡ് നെ​ഗറ്റീവായതിന്റെ സന്തോഷത്തിലാണ് കുടുംബം.


മൂന്ന് ആഴ്ച മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. 


ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.


രണ്ടു ദിവസം ആരോ​ഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഐസിയുവില്‍ കഴിയേണ്ടിവന്നു. വൈകാതെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക