Image

ഓസീസിനെതിരെ തകര്‍പ്പന്‍ ജയം;ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ഇന്ത്യ: ടീം ഇന്ത്യക്ക് അഞ്ചുകോടി ബോണസ് പ്രഖ്യാപിച്ച്‌ ബിസിസിഐ

Published on 19 January, 2021
ഓസീസിനെതിരെ തകര്‍പ്പന്‍ ജയം;ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ഇന്ത്യ: ടീം ഇന്ത്യക്ക് അഞ്ചുകോടി ബോണസ് പ്രഖ്യാപിച്ച്‌ ബിസിസിഐ

 ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി ഇന്ത്യ. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ 3 വിക്കറ്റിന്റെ ജയവുമായി പരമ്ബര 2-1ന് ഇന്ത്യക്ക്.


കോഹ്‌ലി ഇല്ലാത്ത ഇന്ത്യയെ 4-0ന് പറ പറത്തുമെന്ന് പ്രവചിച്ചവരെ ഉള്‍പ്പെടെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം മുള്‍ മുനയില്‍ നിര്‍ത്തി ഇന്ത്യ മറുപടി നല്‍കി. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിങ്ങനെ ഒരു പിടി ഹീറോകളുണ്ടായി മെല്‍ബണിലും, സിഡ്‌നിയിലും ബ്രിസ്‌ബെയ്‌നിലും ഇന്ത്യക്ക്. 


ഓസ്ട്രേലിയയെ അവരുടെ മണ്ണില്‍ കീഴടക്കി 2-1ന് ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്ബര നിലനിര്‍ത്തിയ   ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ് നല്‍കുമെന്ന് ബിസിസിഐ. 


തകര്‍പ്പന്‍ വിജയം നേടിയ ടീമിന് ഉടന്‍ തന്നെ ബോണസ് തുക സമ്മാനിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

'ഓസ്ട്രേലിയയില്‍ പരമ്ബര ജയിച്ച ഇന്ത്യന്‍ ടീമിന് അഞ്ചുകോടി രൂപ ബോണസ്സായി നല്‍കും. മികവാര്‍ന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചത്. 


എല്ലാ ഇന്ത്യക്കാരെയുംപ്രചോദിപ്പിക്കുന്ന നേട്ടമാണ് ഓസ്ട്രേലിയയില്‍ ടീം നേടിയത്. ആശംസകള്‍' ജയ് ഷാ ട്വീറ്ററിലൂടെ കുറിച്ചു.


ട്വന്റി 20യുടെ ആവേശത്തിലേക്ക് നീങ്ങിയ അവസാന ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. ഇതോടെ നാലു മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്ബര ഇന്ത്യ 2-1 ന് സ്വന്തമാക്കി.


ഒന്നാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം കോലി ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഭാര്യ അനുഷ്‌ക ശര്‍മ്മയുടെ പ്രസവവുമായി ബന്ധപ്പെട്ടായിരുന്നു മടക്കം. കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ബാക്കിയുള്ള കളികളില്‍ ഇന്ത്യയെ നയിച്ചത്.


നാലാം ടെസ്റ്റില്‍ മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത് എന്നിവര്‍ അര്‍ധസെഞ്ച്വറി കുറിച്ചതോടെയാണ് ഇന്ത്യ ആസ്‌ട്രേലിയക്കെതിരെ വിജയം കുറിച്ചത്. ശുഭ്മാന്‍ ഗില്‍ 91 റണ്‍സ് നേടി. റിഷഭ് പന്ത് പുറത്താകാതെ 89 റണ്‍സ് നേടി പുറത്താകാതെ വിജയശില്‍പിയായി.


അവസാന ദിനത്തില്‍ 18 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ ജയം. ഗാബയിലെ ആദ്യ ജയമാണിത്. റിഷഭ് പന്താണ് കളിയിലെ കേമന്‍. പാറ്റ് കമ്മിന്‍സ് പരമ്ബരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക