Image

ദക്ഷിണ ഭാഗീരഥിക്കു തിലകമായി  പെരുന്തേനരുവി - പ്രതീക്ഷ  പൂവണിയുന്നു (എബി മക്കപ്പുഴ)

Published on 19 January, 2021
ദക്ഷിണ ഭാഗീരഥിക്കു തിലകമായി  പെരുന്തേനരുവി - പ്രതീക്ഷ  പൂവണിയുന്നു (എബി മക്കപ്പുഴ)

സഹ്യപർവതത്തിന്റെ മടിത്തട്ടിൽ മലയോര മേഖലയുടെ  ദക്ഷിണ ഭഗീരഥിക്കു തിലകമായി ശോഭിക്കുന്ന പെരുന്തേനരുവി കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുന്ന കാലം വിദൂരമല്ല.

വർഷങ്ങളായി റാന്നി നിവാസികൾ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന പെരുന്തേനരുവി ടുറിസ്റ് കേന്ദ്രത്തിന്റെ ആദ്യ സംരംഭമായ ടുറിസ്റ് ടവർ പണി പൂർത്തീകരിക്കുന്നു.

പെരുന്തേനരുവി വൈള്ളച്ചാട്ടം കാണാന് എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്റെ വിവിധ സൗകര്യങ്ങളോടുകൂടിയ അതി മനോഹരമായ ടുറിസ്റ് ടവറിന്റെ നിര്മ്മാണം പൂര്ത്തിയാകുന്നു. മൂന്നു നിലകളോടുകൂടിയ വിവിധ സൗകര്യങ്ങളോടു കൂടിയ  കെട്ടിടമാണു പൂര്ത്തിയാകുന്നത്. താഴത്തെ നിലയില് റെസ്റ്ററന്റ് സൗകര്യവും,സ്ത്രീ പുരുഷ ആധുനീക പ്രത്യേക ടോയ്ലറ്റുകളും നിര്മ്മിച്ചിട്ടുണ്ട്. രണ്ടാമത്തെ നിലയിൽ  250 പേര്ക്ക് ഇരിക്കാവുന്ന എയര് കണ്ടീഷന് സൗകര്യമുള്ള കോൺഫറൻസ്  ഹാൾ ഒരുക്കിയിട്ടുണ്ട്. കോൺഫെറൻസ് ഹാളിനോടു ചേർന്ന്  സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികളുമുണ്ട്.
ഏറ്റവും മുകളിലത്തെ നിലയിൽ സ്ത്രീകൾക്കും
പുരുഷന്മാർക്കുമായി  പ്രത്യേകം ഡോർമെന്ററിയും പ്രത്യേക ശുചിമുറികളും നിർമിച്ചിട്ടുണ്ട്. ഡോർമെന്ററിയിൽ  മൂന്ന് ഡക്ക് കട്ടിൽ  15 എണ്ണം വീതം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഒരുക്കിയിട്ടുണ്ട്. 2018 ആദ്യമാസങ്ങളിലാണ് പെരുന്തേനരുവി വൈള്ളച്ചാട്ടത്തിന് സമീപത്തായി നിർമാണ പ്രവർത്തങ്ങൾ  ആരംഭിച്ചത്.


കേരള ഇലട്രിക്കൽ  ആൻഡ്  അലെയ്ഡ് എഞ്ചിനിയറിംഗ് ലിമിറ്റഡ് (കെൽ) ആണ് നിർമാണം നടത്തുന്നത്. 2017 ലാണ് വിനോദ സഞ്ചാര വകുപ്പ് ഫണ്ടിൽ നിന്നും 3,22,52,574 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഇതില് വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് താഴേക്ക് ഇറങ്ങുവാൻ  റാംമ്പ് സൗകര്യം ഒരുക്കുന്നതിനുള്ള തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. റാമ്പ്  നിർമാണം നടന്നുവരുന്നു. കെട്ടിട സമുച്ചയത്തിന്റെ ശേഷിക്കുന്ന പണികൾ  പൂർത്തീകരിച്ചു കാലതാമസമില്ലാതെ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.


നയനമനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. പുരാണ കഥയിലെ ചരിത്ര പശ്ചാത്തലവും ഈ അരുവിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. സീതയും ശ്രീരാമനും രഥത്തിൽ പോയി എന്നു പഴമക്കാർ പറയുന്ന ചില അടയാളങ്ങൾ ഈ പാറക്കെട്ടുകളിൽ കാണുന്നതും കാഴ്ചക്കാർക്കു കൺ കുളുർമയേകുന്നു.മലയോര കർഷകർ തിങ്ങി പാർക്കുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി. അനേകം വിനോദ സഞ്ചാരികൾ ഇവിടം കാണാൻ എത്താറുണ്ട്. പരിചയമില്ലാത്തവർക്ക് ഇവിടെ അപകടം പറ്റാൻ സാധ്യതയുണ്ട്. മുൻ കാലങ്ങളിൽ ഏറെ ജീവൻ അപഹരിച്ച പെരുന്തേനരുവിയിൽ വികസനത്തിന്റെ വെളിച്ചം കടന്നു വരികയാണ്.
കേരള ടൂറിസം വകുപ്പിന്റെ വകയായി വിനോദസഞ്ചാരികൾക്കായി ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. വെച്ചൂച്ചിറയിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങൾക്ക് ശുദ്ധജലവിതരണത്തിനും ഇത് ജലസ്രോതസ്സായി ഉപയോഗിക്കുന്നു
കേരളത്തിലേ പുതിയ ടൂറിസം ആകർഷണം ആകാൻ ഒരുങ്ങുന്ന പത്തനംതിട്ട ജില്ലയിലെ ഏറെ വികസന സാധ്യതയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് പെരുന്തേനരുവി എന്ന് നിസംശയം പറയാം.

ആതിരപ്പളിയും കുറ്റാലവും പാലരുവിയും പോലെ തന്നെ വിനോദ സഞ്ചാരികളുടെ മനം കവരുന്ന പ്രകൃതി സൌന്ദര്യമാണ് പെരുന്തേനരുവിക്കുമുള്ളത്.നൂറടി ഉയരത്തില് നീന്ന് താഴേയ്ക്കുള്ള ജലപ്രവാഹം കാഴ്ചക്കാർക്ക് വിസമയകരമായ ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്.മലനിരകളിലൂടെ ശാന്തമായി ഒഴുകിയെത്തി രൌദ്രഭാവം പൂണ്ട് താഴേയ്ക്ക് പതിക്കുന്ന പെരുന്തേനരുവി വീക്ഷിക്കുവാൻ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്കു കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുവാൻ വേണ്ട നിർമ്മാണ പ്രവർത്തങ്ങൾ ത്വരിതമായി നടന്നു കൊണ്ടിരിക്കുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക