Image

സുവിശേഷകന്‍ പോള്‍ ദിനകരന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്

Published on 22 January, 2021
സുവിശേഷകന്‍ പോള്‍ ദിനകരന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്‌ത സുവിശേഷകനായ പോള്‍ ദിനകരന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വിഭാഗം അധികൃതരുടെ റെയ്‌ഡ്. ചെന്നൈയിലെ 'ജീസസ് കോള്‍സ്' ആസ്ഥാനത്തും കോയമ്ബത്തൂരെ കാരുണ്യ ഇന്‍സ്‌റ്റി‌റ്റ്യൂട്ടിന്റെ പ്രധാന ക്യാമ്ബസിലും ഉള്‍പ്പടെ 28 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.


തമിഴ്‌നാട്ടിലെ പ്രശസ്‌ത സുവിശേഷകനായ ഡി.ജി.എസ് ദിനകരന്റെ മകനാണ് പോള്‍ ദിനകരന്‍. ഡി.ജി.എസ് ദിനകരനാണ് ജീസസ് കോള്‍സ് മിനിസ്‌ട്രിയുടെ സ്ഥാപകന്‍.


 പ്രതിമാസം 400 പരിപാടികളാണ് പോള്‍ ദിനകരന്റെ ജീസസ് കോള്‍സ് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. പത്തോളം ലോകഭാഷയിലാണ് ജീസസ് കോള്‍സ് ലോകമാകെ പ്രദര്‍ശിപ്പിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി നേടിയവരുടേതെന്ന് അവകാശപ്പെടുന്നവരാണ് ഇതിലേറെയും.


കാരുണ്യ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചാന്‍സിലറാണ് പോള്‍ ദിനകരന്‍.1986ല്‍ സ്ഥാപിതമായ കോളേജില്‍ 8000 കുട്ടികളാണ് പഠിക്കുന്നത്. സയന്‍സ്, എഞ്ചിനീയറിംഗ്, ആര്‍ട്‌സ്, മീഡിയ, മാനേജ്‌മെന്റ് കോഴ്‌സുകള്‍ ഇവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇവിടെ വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്‌ഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക