Image

സിദ്ദിഖ് കാപ്പന് മാതാവിനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാം; സുപ്രിംകോടതി

Published on 22 January, 2021
സിദ്ദിഖ് കാപ്പന് മാതാവിനോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കാം; സുപ്രിംകോടതി

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് രോഗാവസ്ഥയില്‍ കഴിയുന്ന മാതാവിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാന്‍ സുപ്രിംകോടതി അനുമതി നല്‍കി. 


സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജിയില്‍ അടുത്ത ആഴ്ച്ച അന്തിമവാദം കേള്‍ക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.


നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ സിദ്ദിഖ് കാപ്പന്‍ തയ്യാറാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രിംകോടതിയെ അറിയിച്ചു.

ഹാത്രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക