Image

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍; പുതിയ അധ്യക്ഷന്‍ ജൂണില്‍

Published on 22 January, 2021
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍; പുതിയ അധ്യക്ഷന്‍ ജൂണില്‍

ന്യൂഡെല്‍ഹികോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ നടത്തും. കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ തീരുമാനം. 


പുതിയ അധ്യക്ഷന്‍ ജൂണ്‍ മാസത്തില്‍ ചുമതലയേല്‍ക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കാതെയാവും സംഘടന തെരഞ്ഞെടുപ്പ് നടത്തുക.


കാര്‍ഷിക നിയമം, കോവിഡ് വാക്‌സിനേഷന്‍, അര്‍ണബിന്റെ ചാറ്റ് ചോര്‍ച്ച എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക