Image

മരിച്ചുപോയ ഏകമകന്റെ ബീജത്തിന്റെ അവകാശം വേണമെന്ന ഹര്‍ജിയുമായി പിതാവ്; അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈകോടതി

Published on 22 January, 2021
മരിച്ചുപോയ ഏകമകന്റെ ബീജത്തിന്റെ അവകാശം വേണമെന്ന ഹര്‍ജിയുമായി പിതാവ്; അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈകോടതി

കൊല്‍ക്കത്ത: മരിച്ചുപോയ ഏകമകന്റെ ബീജത്തിന്റെ അവകാശം വേണമെന്ന ഹര്‍ജിയുമായി പിതാവ്. എന്നാല്‍ ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് മാത്രമാണെന്ന് കൊല്‍ക്കത്ത ഹൈകോടതി. 


മരിച്ചുപോയത് ഹര്‍ജിക്കാരന്റെ ഏകമകന്‍ മാത്രമാണെങ്കിലും ബീജത്തിന്റെ അവകാശം ഭാര്യയ്ക്ക് ആണെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജിക്കാരന്റെ അപേക്ഷയെ അനുഭാവത്തോടെ കാണണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു.


ജസ്റ്റിസ് സബ്യസാച്ചി ബട്ടാചാര്യയുടേതാണ് വിധി. ശീതീകരിച്ച നിലയിലുള്ള ബീജം ശേഖരിക്കാന്‍ അനുമതി തേടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. മകന്റെ ബീജത്തിന്‍ മേല്‍ പിതാവിന് മൗലിക അവകാശങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി.


താലസീമിയ രോഗിയായിരുന്ന മകന്‍ ബീജം ശീതീകരിച്ച്‌ സൂക്ഷിച്ചിരുന്നു. ഡെല്‍ഹിയിലെ ഒരു ആശുപത്രിയിലായിരുന്നു ഇത്. തനിക്കുള്ള അസുഖം നിമിത്തം ഭാവിയിലേക്ക് ഉപയോഗിക്കാനായി ആയിരുന്നു ഈ നടപടി. വിവാഹത്തിന് ശേഷമാണ് യുവാവ് മരിക്കുന്നത്.


ഏകമകന്റെ വിയോഗത്തോടെ കുലം അറ്റുപോകുമെന്ന ഭീതിയില്‍ ആശുപത്രിയെ സമീപിച്ച്‌ പിതാവ് മകന്റെ ബീജം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മരിച്ച യുവാവിന്റെ ഭാര്യയുടെ പക്കല്‍ നിന്നും എന്‍ഒസി ഇല്ലാതെ ഇതിന് അനുവദിക്കില്ലെന്നായിരുന്നു ആശുപത്രിയുടെ നിലപാട്. ഇതിനായി മരുമകളുടെ സമ്മതപത്രം ഹര്‍ജിക്കാരന്‍ തേടിയെങ്കിലും യുവതി നല്‍കിയില്ല. ഇതോടെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക