Image

മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ ത​മി​ഴ്നാ​ട് ഹൊ​സൂ​ര്‍ ശാ​ഖ​യില്‍ വന്‍ കവര്‍ച്ച: ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു

Published on 22 January, 2021
മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ ത​മി​ഴ്നാ​ട് ഹൊ​സൂ​ര്‍ ശാ​ഖ​യില്‍ വന്‍ കവര്‍ച്ച: ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു

ചെ​ന്നൈ: മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന്‍റെ ത​മി​ഴ്നാ​ട് കൃ​ഷ്ണ​ഗി​രി ഹൊ​സൂ​ര്‍ ശാ​ഖ​യില്‍ തോ​ക്ക് ചൂ​ണ്ടി വന്‍ ക​വ​ര്‍​ച്ച. ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണമാണ് ഇവിടെ നിന്ന് ക​വ​ര്‍​ന്നത് . 


ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത് ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘമെന്ന് കണ്ടെത്തല്‍ . ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞതായി പോലീസ് പറഞ്ഞു .


വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് വന്‍ കവര്‍ച്ച നടന്നത് . രാവിലെ സ്ഥാ​പ​നം തു​റ​ന്ന​യു​ട​നെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. മാ​നേ​ജ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ കെ​ട്ടി​യി​ട്ട സം​ഘം ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു. ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. 


ഫോറന്‍സിക് വിദഗ്ധര്‍ സ്ഥാപനത്തില്‍ എത്തി പരിശോധന നടത്തി. മു​ത്തൂ​റ്റി​ന്‍റെ ഇ​തേ ശാ​ഖ​യി​ല്‍ ര​ണ്ടാ​ഴ്ച മു​ന്‍​പും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക