Image

150 അടി താഴ്ചയുള്ള കുഴിയില്‍ വീണ് ആറ് തൊഴിലാളികള്‍ മരിച്ചു

Published on 22 January, 2021
150 അടി താഴ്ചയുള്ള കുഴിയില്‍ വീണ് ആറ് തൊഴിലാളികള്‍ മരിച്ചു

ഗുവാഹാട്ടി: മേഘാലയയിലെ കിഴക്കന്‍ ജയന്തിയ ഹില്‍സിലെ വനത്തിനുള്ളില്‍ അസമില്‍ നിന്നുള്ള ആറ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു .150 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണാണ് ആറ് തൊഴിലാളികളും വീണ് മരിച്ചത്. 


ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം മുമ്ബ് ഉപേക്ഷിച്ച കല്‍ക്കര ഖനി പ്രവര്‍ത്തിച്ചിരുന്നതിന് സമീപമാണ് അപകടം. 2018 ഡിസംബറില്‍ അധനികൃതമായി പ്രവര്‍ത്തിച്ച ഖനി തകര്‍ന്ന് 15 പേരെ കാണാതായതും ഇതേ പ്രദേശത്താണ്‌.


മരിച്ച ആറ് തൊഴിലാളികളുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കുഴിയില്‍നിന്ന്‌ കണ്ടെടുത്തതെന്നും ഇവര്‍ അധനികൃത കല്‍ക്കരി ഖനി കുഴിക്കുകയായിരുന്നുവെന്നും സമീപവാസികള്‍ കുറ്റപ്പെടുത്തി .


 അതേസമയം പ്രദേശത്ത് ഖനികള്‍ പ്രവര്‍ത്തിക്കുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി .

2014ലാണ്‌ ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയില്‍ കല്‍ക്കരി ഖനനം നിരോധിച്ചത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക