Image

എംഎല്‍എ ആയി 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക്​ നിയമസഭയുടെ ആദരം

Published on 22 January, 2021
എംഎല്‍എ ആയി 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക്​ നിയമസഭയുടെ ആദരം

തിരുവനന്തപുരം:സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക്​ നിയമസഭയുടെ ആദരം. 

ശൂന്യവേളയില്‍ സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണനാണ്​ ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകള്‍ എടുത്തുപറഞ്ഞ്​ അഭിനന്ദനം അറിയിച്ചത്​. 

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിക്ക്​ അനുമോദനമര്‍പ്പിച്ചു. എന്നാല്‍, ഉമ്മന്‍ ചാണ്ടി ഇൗ സമയം സഭയില്‍ ഉണ്ടായിരുന്നില്ല. 

ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി പാഠപുസ്​തകം പോലെ പഠനാര്‍ഹമാണെന്ന്​  സ്​പീക്കര്‍ പറഞ്ഞു. 

അദ്ദേഹത്തി​െന്‍റ രാഷ്​ട്രീയവും ജനങ്ങള്‍ക്കായുള്ള ഇടപെടലുകളും തുടര്‍ന്നും നടത്താനുള്ള പൂര്‍ണ ആരോഗ്യം ഉണ്ടാകട്ടെയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

കേരള രാഷ്​ട്രീയത്തിലെ വിസ്​മയമാണ്​ ഉമ്മന്‍ ചാണ്ടിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക