Image

സോണിയ വിളിച്ചു, കോണ്‍ഗ്രസ് വിടില്ലെന്ന് കെ.വി.തോമസ്

Published on 22 January, 2021
സോണിയ വിളിച്ചു, കോണ്‍ഗ്രസ് വിടില്ലെന്ന് കെ.വി.തോമസ്
കൊച്ചി : കോണ്‍ഗ്രസില്‍ ഇടഞ്ഞുനിന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് പാര്‍ട്ടി വിടില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചതായും പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ സോണിയ നിര്‍ദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സോണിയ എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ വിളിച്ചു. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല.

ചില സഹപ്രവര്‍ത്തകര്‍ വളരെയധികം ആക്ഷേപിച്ചു. ഓണ്‍ലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.വി.തോമസ് ശനിയാഴ്ച കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും മാറ്റി.

തിരുവനന്തപുരത്തു തിരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി പ്രതിനിധിയുമായ അശോക് ഗെലോട്ടുമായി അദ്ദേഹം ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക