Image

സോഷ്യല്‍ മീഡിയയിലേക്ക് വീണ്ടും തിരിച്ച്‌ വന്ന് ലച്ചു എന്ന ജൂഹി

Published on 23 January, 2021
സോഷ്യല്‍ മീഡിയയിലേക്ക് വീണ്ടും തിരിച്ച്‌ വന്ന് ലച്ചു എന്ന ജൂഹി
 'ഉപ്പും മുളകും' എന്ന സീരിസിലൂടെ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് ലച്ചു എന്ന ജൂഹി റുസ്തഗി.

 

താരം ഇടക്ക് ''ഉപ്പും മുളകി''ല്‍ നിന്നും പിന്മാറിയെങ്കിലും ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെയാണ് ലച്ചു. താരത്തിന്റെ ഫോട്ടോസിനും ഏറെ ആരാധകരുണ്ട്. 


പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനായിരുന്നു ജൂഹി പരമ്ബരയില്‍നിന്നും മാറിയത്. പരമ്ബരയില്‍ ജൂഹിയുടെ കഥാപാത്രം വിവാഹം കഴിഞ്ഞ് പോകുന്ന തരത്തിലായിരുന്നു പിന്മാറ്റം. ശേഷം ജീവിതത്തിലും ജൂഹി വിവാഹിതയാവാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.


സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന ജൂഹി കുറച്ചുകാലമായി അവിടെനിന്നും വിട്ടുനില്‍ക്കുകയാണ്. കുറച്ചധികം കാലത്തിനുശേഷം ഇന്‍സ്റ്റഗ്രാമില്‍ തന്‍റെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് ജൂഹി. എവിയെയായിരുന്നെന്നാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക