Image

കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ നായകന്‍!

Published on 25 January, 2021
കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ നായകന്‍!

 നടി കീര്‍ത്തി സുരേഷ് മലയാളത്തില്‍ നായികയാകുന്നു.  കീര്‍ത്തി അഭിനയിച്ച, മോഹന്‍ലാല്‍ നായകനായ ''മരക്കാര്‍ അറബിക്കടലിന്‍്റെ സിംഹം''  ഈ വര്‍ഷം ഓണത്തിന് തീയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.


അതിനിടെയാണ് കീര്‍ത്തി നായികയാകുന്ന മറ്റൊരു മലയാള ചിത്രവും പ്രഖ്യാപിച്ചിരിക്കുന്നത്. 'വാശി' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് രേവതി കലാമന്ദിറാണ്. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്ബനിയായ രേവതി കലാമന്ദിര്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. 


മോഹന്‍ലാലാണ് ചിത്രത്തിന്‍്റെ ടൈറ്റില്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്.


ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഉര്‍വ്വശി തീയ്യേറ്റേഴ്സും രമ്യാ മൂവീസും ചേര്‍ന്നാണ്. 


നടി മേനക സുരേഷ്, മകള്‍ രേവതി സുരേഷ് എന്നിവര്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു. നിധിന്‍ മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക