ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി ആത്മീയ രാജന്‍ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപാണ് വരന്‍. കണ്ണൂരിലെ ലക്സോട്ടിക ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച വിവാഹ സല്‍ക്കാരം നടക്കും.
മെറൂണ്‍ കരയോടു കൂടിയ ഓഫ് വൈറ്റ് സാരിയായിരുന്നു ആത്മീയയുടെ വേഷം. മിനിമല്‍ മേക്കപ്പിലും ആഭരണങ്ങളിലും അതീവ സുന്ദരിയായിരുന്നു താരം. താരത്തിന്റെ വിവാഹചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
ജോജു ജോര്‍ജിനൊപ്പമുള്ള ജോസഫാണ് ആത്മീയയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്നത്. ജയറാം നായകനായ മാര്‍ക്കോണി മത്തായിയിലും നടി നായികയായി .