Image

പെരിയാര്‍തീരം വാര്‍ഷിക ചാരിറ്റി ഫണ്ട് നല്‍കി

ബിന്ദു സുനില്‍ Published on 26 January, 2021
പെരിയാര്‍തീരം വാര്‍ഷിക ചാരിറ്റി ഫണ്ട് നല്‍കി
എഡ്മന്റന്‍:  കാനഡയിലെ എഡ്മന്റണില്‍ താമസിക്കുന്ന അങ്കമാലി  -കാലടി നിവാസികളുടെ കൂട്ടായ്മയായ 'പെരിയാര്‍തീരം' കഴിഞ്ഞ നാലുവര്‍ഷമായി നല്‍കിവരുന്ന ചാരിറ്റിഫണ്ട ്ഈവര്‍ഷവും നല്‍കുകയുണ്ടായി. മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍പെട്ട, ക്യാന്‍സര്‍ ബാധിതനായ വ്യക്തിയുടെ കുടുംബത്തിനാണ് ഇത്തവണ ഈ വര്‍ഷത്തെ സഹായംനല്‍കിയത്.

പേരിയര്‍ത്തീരത്തിന്റെ പ്രദേശങ്ങളില്‍ അധിവസിക്കുന്ന ആളുകളില്‍നിന്നും, പേരിയര്‍ത്തീരത്തിലെ അംഗങ്ങള്‍ മുഖേന അപേക്ഷ സ്വീകരിച്ചാണ്, അര്‍ഹരായ കുടുംബത്തെ കണ്ടെതിയത്.  ഈ മഹാമാരിയുടെ കാലത്തും അംഗങ്ങളെല്ലാവരും പരമാവധിസഹകരിച്ച് ഈപ്രയത്‌നത്തില്‍ പങ്കാളികളായതു ഏറെപ്രതീക്ഷനല്‍കുന്നതായിരുന്നു.

പെരിയാര്‍തീരം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബൈജു ഉമ്മച്ചന്‍, സഹായത്തിന് അര്‍ഹമായ കുടുംബത്തില്‍ നേരിട്ടെത്തി തുകകൈമാറി. പെരിയാര്‍ തീരം പ്രസിഡന്റ് വിന്‍സന്‍ ആന്റണി, സെക്രട്ടറി ബിന്ദു സുനില്‍, ഖജാന്‍ജി ജോസഫ് കുമ്പളത്താന്‍ മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍, ചാരിറ്റി ഫണ്ട് സമാഹരിക്കാന്‍ നേതൃത്വം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക