Image

മാസ്റ്റര്‍ ഇനി ആമസോണില്‍ കാണാം

Published on 27 January, 2021
മാസ്റ്റര്‍ ഇനി ആമസോണില്‍ കാണാം

ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസിനൊരുങ്ങി വിജയ്- വിജയ് സേതുപതി ചിത്രം മാസ്റ്റര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ജനുവരി 29നാകും ആമസോണില്‍ എത്തുക. തിയറ്ററുകളിലെത്തി പതിനേഴ് ദിവസത്തിന് ശേഷമാണ് മാസ്റ്റര്‍ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നത്. 


പൊങ്കല്‍ റിലീസ് ആയി ജനുവരി 13നാണ് മാസ്റ്റര്‍ തിയറ്ററുകളിലെത്തിയത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഗംഭീര വരവേല്‍പാണ് ചിത്രത്തിന് ലഭിച്ചത്.

ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


 എന്റര്‍ടെയ്ന്‍മെന്റ് വെബ്സൈറ്റ് പിങ്ക് വില്ലയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നായി, ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 44.57 കോടി ചിത്രം നേടിയെന്നാണ് അനൗദ്യോഗിക വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക