Image

ഐ പി എല്‍ താരലേലം ഫെബ്രുവരി 18 ന് ചെന്നൈയില്‍

Published on 27 January, 2021
ഐ പി എല്‍ താരലേലം ഫെബ്രുവരി 18 ന് ചെന്നൈയില്‍
മുംബൈ: ഈ വര്‍ഷത്തെ ഐപിഎലിനു മുന്നോടിയായുള്ള താരലേലത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ച്‌ ലേലം നടക്കുമെന്ന് ഐപിഎല്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. 

ഏപ്രില്‍, മേയ് മാസങ്ങളിലായി ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ മത്സരതീയതി പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു കഴിഞ്ഞ സീസണ്‍ യുഎഇയിലാണ് നടത്തിയത്.

താരലേലത്തിനു മുന്‍പേയുള്ള 'തലമാറ്റ'ത്തില്‍ വിരമി

ക്കല്‍ പ്രഖ്യാപിച്ച ഷെയ്ന്‍ വാട്‌സണും പാര്‍ഥിവ് പട്ടേലുമുള്‍പ്പെടെ 60 താരങ്ങളാണ് ഐപിഎല്‍ ടീമില്‍നിന്നു പുറത്തായത്. 


ഗ്ലെന്‍ മാക്‌സ്വെലും സ്റ്റീവ് സ്മിത്തും ഷെല്‍ഡണ്‍ കോട്രലും ഉള്‍പെടെയുള്ള വമ്ബന്‍മാരടക്കം 22 വിദേശതാരങ്ങളെ ടീമുകള്‍ കയ്യൊഴിഞ്ഞു. 22 അംഗ ടീമില്‍ നിന്നു 10 താരങ്ങളെ ഒഴിവാക്കിയ ബംഗളൂരുവാണു മാറ്റത്തില്‍ മുന്നില്‍.



ടീമുകളും ലേലത്തുകയും (തുക രൂപയില്‍)

കിങ്‌സ് ഇലവന്‍ 53.2 കോടി

റോയല്‍ ചാലഞ്ചേഴ്‌സ് 35.9 കോടി

രാജസ്ഥാന്‍ റോയല്‍സ് 34.85 കോടി

ചെന്നൈ സൂപ്പര്‍ കിങ്‌സ് 22.9 കോടി

മുംബൈ ഇന്ത്യന്‍സ് 15.35കോടി

ഡെല്‍ഹി ക്യാപ്പിറ്റല്‍സ് 12.9 കോടി

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 10.75 കോടി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10. 75 കോടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക