Image

സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 16 February, 2021
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
സ്‌നേഹപ്പിറാവിന്‍ ചിറകടിയൊച്ചയില്‍,
സാമസംഗീതത്തിരയിളക്കം;
സര്‍വചരാചരസന്ദേശ സാരമായ്,
സര്‍ഗ്ഗപ്രകൃതിയനുഗൃഹീതം;
ഭക്ത്യനുരാഗ വാത്സല്യദയാദിയായ്,
വ്യത്യസ്ത ഭാവങ്ങളദ്ഭുതങ്ങള്‍,
ദിവ്യാനുഭൂതിതന്‍ വാതില്‍ തുറക്കുമീ-
ചേതാവികാരമനശ്വരം ഹാ!
മന്നിടം വിണ്‍മയമാക്കുന്ന പുണ്യമേ,
നിന്‍ മഹിമാവെത്രയീണങ്ങളില്‍!
ഭാവനാ ലോകം മെനയുന്ന മാനസം,
സാധനയാക്കുന്നു ജീവിതത്തില്‍;
കൊക്കും ചിറകുമുരുമ്മുന്ന പ്രേമമേ,
കാമിനിയായി, പ്രണയിനിയായ്,
മാരിവില്‍ വര്‍ണ്ണാഭചിന്നുന്ന ലോകത്ത്,
പാറിപ്പറക്കാന്‍ കൊതിക്കുന്നുവോ?
ആത്മശരീരങ്ങളാനന്ദധാരയില്‍-
ആനയിച്ചീടുന്ന ജാലവിദ്യ,
കണ്‍കരള്‍ കോള്‍മയിര്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍,
ജന്മങ്ങള്‍ ധന്യമാകുന്ന വേള,
നൈര്‍മ്മല്യമേ, നീ പ്രണയികള്‍ക്കെപ്പോഴും;
ഓര്‍മ്മയ്‌ക്കൊരുദിനം മാത്രമെന്നോ? (ഓര്‍മ്മയ്‌ക്കൊരുദിനമാത്രമെന്നോ?
നിത്യചൈതന്യമായന്തരംഗങ്ങളില്‍,
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍,(സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍,
സാന്ത്വനമാകട്ടെ, യോരോ നിമിഷവും,
മറ്റെന്ത് നിര്‍വൃതിദായകമായ്?
രാഗമരാളങ്ങള്‍ നീന്തിത്തുടിക്കുന്ന-
തീര്‍ത്ഥമാകട്ടെ ജീവാന്ത്യം വരെ,

സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
Sudhir Panikkaveetil 2021-02-16 13:55:24
അതിമനോഹരം ഈ പ്രണയം. അതേക്കുറിച്ചുള്ള വരികൾ അതീവ ഹൃദ്യം. ശ്രീമതി മാർഗരറ്റ് ജോസഫിന്റെ കവിതകളിൽ മലയാളഭാഷയുടെ സൗന്ദര്യം നിഴലടിക്കുന്നു. അനുമോദനങ്ങൾ.
amerikkan mollakka 2021-02-16 23:13:20
ഞമ്മക്ക് മൊഹബത്ത് പെരുത്ത് ഇസ്റ്റാണ് . മാർഗരറ്റ് സാഹിബാ ഇങ്ങടെ കബിത ഞമ്മള് ആസ്വദിച്ച്. നന്ദി സാഹിബാ
Jyothylakshmy Nambiar 2021-02-18 04:15:22
മാർഗരറ്റ് മാഡത്തിന്റെ കവിത വളരെ ഇഷ്ടമായി. പ്രണയമെന്ന വികാരം അനശ്വരമെന്നും അത് ദിവാനുഭൂതി തൻ വാതിൽ തുറക്കുന്നുവെന്നൊക്കെ മാഡം സ്ഥാപിക്കുന്നു. എത്ര മനോഹരമായ പദങ്ങളാണ് മാഡം ഉപയോഗിച്ചിരിക്കുന്നത്. അഭിനന്ദനം
Margaret Joseph 2021-02-18 15:36:08
Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക