Image

''മമ്മിക്ക് കൂടുതലൊന്നും എഴുതാനാകുന്നില്ല പൊന്നേ'': മകന്റെ ഓര്‍മയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി സബീറ്റ ജോര്‍ജ്.

Published on 24 February, 2021
''മമ്മിക്ക് കൂടുതലൊന്നും എഴുതാനാകുന്നില്ല പൊന്നേ'': മകന്റെ  ഓര്‍മയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി സബീറ്റ ജോര്‍ജ്.
'മമ്മിക്ക് കൂടുതലൊന്നും എഴുതാനാകുന്നില്ല പോന്നേ…കണ്ണീരെന്റെ കാഴ്ചയെ മറയ്ക്കുന്നു'!
നാലു വര്‍ഷം മുന്‍പ് തന്നെ വിട്ടുപിരിഞ്ഞ മകന്‍ മാക്സ് വെല്ലിനെ ഓര്‍മയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പും ചിത്രവും പങ്കുവച്ച്‌ നടി സബീറ്റ ജോര്‍ജ്.

'എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാലുവര്‍ഷം, അമ്മയുടെ കണ്ണീരു തോര്‍ന്നിട്ടും. നാലു വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് എന്റെ മാക്സ് ബോയ്. അതിനു ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല. നീയുമായി ഒത്തുച്ചേരാന്‍ ഒരു അവസരം സര്‍വ്വേശ്വരന്‍ തന്നാല്‍ ഒരു നിമിഷം പോലും ഞാന്‍ മടിച്ചു നില്‍ക്കില്ല. കാരണം നീയെന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണുനീര്‍ നിറഞ്ഞ് കാഴ്ച മങ്ങിയതിനാല്‍ മമ്മിയ്ക്ക് കൂടുതലൊന്നും എഴുതാന്‍ കഴിയുന്നില്ല' മകന് ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പം സബീറ്റ കുറിച്ചു.

സബീറ്റയുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് മാക്സ് വെല്‍. സാഷ എന്നൊരു മകള്‍ കൂടിയുണ്ട് സബീറ്റയ്ക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക